promo-banner-main

ചെറുവള്ളി കടവ് പാലം നിർമ്മാണം; ബുധനാഴ്ച്ച മുതൽ ഗതാഗത നിയന്ത്രണം, നഗരസഭ ഭാരവാഹികൾ സന്ദർശനം നടത്തി

കുന്നംകുളം നഗരസഭയെയും കാട്ടകാമ്പാൽ പഞ്ചായത്തിനെയും കൂടി ബന്ധിപ്പിക്കുന്ന ചെറുവള്ളിപ്പുഴ പാലം ഏപ്രിൽ 29 ന് ബുധനാഴ്ച പൊളിക്കും.പുതിയ പാലം നിർമാണത്തിന്റെ ഭാഗമായി താൽക്കാലിക പാലത്തിന്റെ നിർമ്മാണ പ്രവർത്തനം പൂർത്തിയായി.എ സി മൊയ്തീൻ എംഎൽഎയുടെ മുൻകൈയിൽ സംസ്ഥാന ഗവൺമെന്റ് അനുവദിച്ച 9 കോടി രൂപ ചിലവഴിച്ചാണ് നിർമ്മാണം ആരംഭിക്കുന്നത്.

വിവിധ ഡിപ്പാർട്ട്മെന്റുകളുടെ ചുമതലക്കാരുടെ യോഗം മുൻകൂട്ടി എ സി മൊയ്തീൻ എംഎൽഎയുടെ നേതൃത്വത്തിൽ വിളിച്ചുചേർത്തിരുന്നു. കെഎസ്ഇബി,വാട്ടർ അതോറിറ്റി,റവന്യൂ വകുപ്പ് പുതിയ പാലം നിർവഹിക്കുന്നതിനുള്ള അതാത് ഡിപ്പാർട്ട്മെന്റുകളുടെ ഉത്തരവാദിത്തങ്ങൾ പൂർത്തീകരിച്ചു നൽകി. ബുധനാഴ്ച മുതൽ പാലം പൊളിക്കുന്ന തോടുകൂടി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. ടൂവീലറുകൾക്കും ത്രീ വീലറുകൾക്കും അടിയന്തരഘട്ടത്തിൽ ആംബുലൻസുകൾക്കുമാണ് താൽക്കാലിക പാലത്തിലൂടെ ഗതാഗത അനുമതി ഉള്ളത്

നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് കുന്നംകുളം നഗരസഭ ചെയർപേഴ്സൺ സൗമ്യ അനിലൻ, വൈസ് ചെയർപേഴ്സൺ പി ജി ജയപ്രകാശ് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പുഷ്പ ജോൺ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആർഷ ജിജു,വാർഡ് കൗൺസിലർ ഷനോഫ് എൻ എ,എ ദിവ്യാ സുരേഷ് എന്നിവർ സന്ദർശിച്ചു.

Leave a Reply