promo-banner-main

കടങ്ങോട് ഗവ: എൽ.പി. സ്കൂൾ പുതിയ കെട്ടിടത്തിന് ശിലാസ്ഥാപനം നിർവഹിച്ചു

കടങ്ങോട്: കടങ്ങോട് പാറപ്പുറം ഗവ. എൽ.പി. സ്കൂളിനായി അനുവദിച്ച പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം കുന്നംകുളം എം.എൽ.എ. എ.സി. മൊയ്തീൻ നിർവഹിച്ചു. പൊതുമരാമത്ത് വകുപ്പിന്റെ ‘പ്ലാൻ ഫണ്ട്’ (GEDN PLAN) വിനിയോഗിച്ച് ഒരു കോടി രൂപ ചെലവഴിച്ചാണ് സ്കൂളിന് അത്യാധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിടം നിർമിക്കുന്നത്.

സ്കൂൾ പരിസരത്ത് നടന്ന ചടങ്ങിൽ കടങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.എം. നൗഷാദ് അധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്ത് അംഗം മീന സാജന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ജംഷീറ ഷിഹാബ്, കടങ്ങോട് ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ യു.വി. ഗിരീഷ്, പി. ഉണ്ണികൃഷ്ണൻ, സുഗിജ സുമേഷ് എന്നിവർ സംസാരിച്ചു. ജനപ്രതിനിധികള്‍, പൊതുമരാമത്ത്, വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍, സ്കൂള്‍ പിടിഎ അംഗങ്ങള്‍, അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply