കുന്നംകുളത്ത് ഉച്ചയ്ക്ക് 12 വരെ നല്ല രീതിയിൽ പോളിംഗ് നടന്നു.രാവിലെ 9 വരെ പോളിംഗ് കുറച്ച് കുറവായിരുന്നുവെങ്കിലും പിന്നീട് പോളിംഗ് ശതമാനം ഉയർന്നു.. 39% പോളിംഗ് ആണ് ഉച്ചയ്ക്ക് 12 വരെ ഇവിടെ രേഖപ്പെടുത്തിയത്. എവിടെയും അനിഷ്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.

ഒന്ന് രണ്ട് സ്ഥലങ്ങളിൽ പോളിംഗ് തുടങ്ങുന്ന സമയത്ത് മെഷീൻ തകരാർ കാണിച്ചു വെങ്കിലും അപ്പോൾ തന്നെ പരിഹരിച്ചതിനാൽ പോളിംഗ് എവിടെയും വൈകിയില്ല . സ്ത്രീകൾ ഉൾപ്പെടെയുള്ള വലിയ വിഭാഗം രാവിലെ തന്നെ മിക്ക ബൂത്തുകളിലും വോട്ട് ചെയ്യാനായി എത്തിയിരുന്നു .

ഇടതുമുന്നണി സ്ഥാനാർത്ഥി എ.സി മൊയ്തീൻ വടക്കാഞ്ചേരി മണ്ഡലത്തിലെ തെക്കുംകര പനങ്ങാട്ടുകര എംഎൻഡി സ്കൂളിലെത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്. യുഡിഎഫ് സ്ഥാനാർഥി അജയ്മോഹൻ പൊന്നാനി മണ്ഡലത്തിൽ എരമംഗലം സ്കൂളിലെത്തി രാവിലെ വോട്ട് ചെയ്തു. എൻഡിഎ സ്ഥാനാർത്ഥി കെ ആർ രെജിൽ അക്കിക്കാവ് സ്കൂളിലാണ് വോട്ട് രേഖപ്പെടുത്തിയത്.

