കുന്നംകുളം: കാണിപ്പയ്യൂർ കുരിശുപള്ളിക്ക് സമീപം സർവ്വീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച കാർഷിക വിപണന കേന്ദ്രം ഗ്രാമ പഞ്ചായത്ത് അസോസിയേഷൻ ജില്ലാജോയൻറ് സെക്രട്ടറി കെ. ജയശങ്കർ ഉദ്ഘാടനം ചെയ്തു.

ബാങ്ക് പ്രസിഡന്റ് സി. വി. ജോയ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിന് ബാങ്ക് വൈസ് പ്രസിഡന്റ് എം ഗിരിഷ് കുമാർ സ്വാഗതം പറയുകയും, കോൺഗ്രസ് കുന്നംകുളം മണ്ഡലം പ്രസിഡന്റ് പി ഐ തോമസ്, കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റും, ബാങ്ക് മുൻപ്രസിഡന്റ് കൂടിയായ വി കെ രമേഷ്, ബാങ്ക് ഭരണ സമിതി അംഗങ്ങളായ ശശി പൂവ്വത്ത് , മുത്തു നാലകത്ത്, ഉണ്ണികൃഷ്ണൻ, ശ്രീകല ശങ്കരനാരായണൻ, ഷീബ സൈമൺ, വിലാസിനി , സുമയ്യ, ഫാത്തിമ, എന്നിവർ ആശംസകൾ അർപ്പിച്ചു. ബാങ്ക് സെക്രട്ടറി ജീവനക്കാർ, സഹകാരികൾ പ്രമുഖ നേതാക്കൾ എന്നിവർ സംബന്ധിച്ചു. സെക്രട്ടറി നാസർ എം.എം നന്ദി പറഞ്ഞു.

