വേലൂർ പഞ്ചായത്തിലെ പരമ്പരാഗത തൊഴിൽ ചെയ്ത് ജീവിക്കുന്ന മൺപാത്ര നിർമ്മാണ തൊഴിലാളികളെ യുഡിഫ് സർക്കാർ സംരക്ഷിക്കും. പത്ത് വർഷത്തെ ഇടതു പക്ഷ ഭരണത്തിൽ അവഗണിക്കപ്പെട്ട തൊഴിലാളികളെ യുഡിഫ് സ്ഥാനാർഥി പിടി അജയ് മോഹൻ മൺപാത്ര നിർമ്മാണ കേന്ദ്രങ്ങളിൽ ചെന്ന് നേരിൽ കണ്ടു ഉറപ്പ് നൽകി..

സ്ഥാനാർഥിയോടൊപ്പം ബ്ളോക്ക് കോൺഗ്രസ് പ്രസിഡന്റ് സുരേഷ് മമ്പറമ്പിൽ, മണ്ഡലം പ്രസിഡന്റ് ഫ്രെഡി ജോൺ, യൂൂത്ത് കോൺഗ്രസ് ജില്ല വൈസ് പ്രസിഡന്റ് പി കെ ശ്യാം കുമാർ,യുഡിഫ് കൺവീനർ സജീഷ് വി എ, മഹിളാ കോൺഗ്രസ് ജില്ല സെക്രട്ടറി വിജിനി ഗോപി തുടങ്ങിയവർ അനുഗമിച്ചു.


