കുന്നംകുളം : കുന്നംകുളം നിയോജക മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി എ. സി മൊയ്തിന്റെ വാഹന പര്യടന പരിപാടി മാർച്ച് 28, 29, 30,31 ഏപ്രിൽ 1 തിയ്യതികളിലായി നടക്കും. ഒറ്റ ഘട്ടമായാണ് വാഹന പര്യടനം നടത്തുക.

പര്യടനത്തിൻ്റെ ആദ്യ ദിനമായ ശനിയാഴ്ച രാവിലെ എരുമപ്പെട്ടി പഞ്ചായത്തിലെ കൊടുമ്പ് ചാത്തൻ ചിറയിൽ നിന്നാണ് പര്യടനം ആരംഭിക്കുക.
തുടർന്ന് എരുമപ്പെട്ടി ഈസ്റ്റ്, എരുമപ്പെട്ടി വെസ്റ്റ്, വേലൂർ, വെള്ളാറ്റഞ്ഞൂർ, ലോക്കൽ കമ്മിറ്റികളിലെ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി കടങ്ങോട് ലോക്കലിലെ വെള്ളത്തേരിയിൽ സമാപിക്കും.

രണ്ടാം ദിനമായ ഞായറാഴ്ച രാവിലെ 8 ന് കാട്ടകാമ്പാൽ ലോക്കലിലെ ചിറയൻകാട് പാപ്പിരിത്തിയിൽ നിന്നും ആരംഭിച്ച് പഴഞ്ഞി, കടവല്ലൂർ നോർത്ത്, പോർക്കുളം ലോക്കൽ കമ്മറ്റികളിലെ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി കുന്നംകുളം വെസ്റ്റ് ലോക്കലിലെ തെക്കേപ്പുറത്ത് സമാപിക്കും.

തിങ്കളാഴ്ച രാവിലെ കുന്നംകുളം സൗത്ത് ലോക്കലിലെ അഞ്ഞൂർ കുന്നിൽ നിന്നും ആരംഭിച്ച് കുന്നംകുളം സൗത്ത്, ചൊവ്വന്നൂർ, പന്നിത്തടം ലോക്കലുകളിലെ സ്വീകരണങ്ങൾക്ക് ശേഷം മേൽതണ്ടിലത്തിനു സമീപം ആർഎംഎസിൽ സമാപിക്കും.

ചൊവ്വാഴ്ച രാവിലെ കുന്നംകുളം സൗത്തിലെ ആലത്തൂരിൽ നിന്നാരംഭിച്ച് പോർക്കുളം, പഴഞ്ഞി, കാട്ടകാമ്പാൽ, കടവല്ലൂർ സൗത്ത് എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം അക്കിക്കാവിൽ സമാപിക്കും.

പര്യടനത്തിൻ്റെ സമാപന ദിവസമായ ബുധനാഴ്ച രാവിലെ ചൊവ്വന്നൂർ ലോക്കലിലെ കലശമലയിൽ നിന്നാരംഭിച്ച് കുന്നംകുളം ഈസ്റ്റ്, കുന്നംകുളം സൗത്ത് എന്നിവിടങ്ങളിലെ പര്യടനത്തിനുശേഷം കുന്നംകുളം ടൗണിൽ സമാപിക്കും.

