promo-banner-main

കിഴൂർ കാക്കത്തുരുത്തിൽ 23 വയസ്സുകാരൻ ഷോക്കേറ്റ്‌ മരിച്ചു

അസ്സാം സ്വദേശി ഇജാഹുൽ ഹഖ്‌ ആണ്‌ പാടത്ത്‌ വീണ തേങ്ങ ശേഖരിക്കുന്നതിനിടെ ഇലക്ട്രിക്‌ ലൈനിൽ നിന്നും ഷോക്കേറ്റ്‌ മരിച്ചത്‌. ഇരുമ്പ്‌ തോട്ടി ഉപയോഗിച്ച്‌ പാടത്ത്‌ വീണ തേങ്ങ എടുക്കാൻ ശ്രമിക്കുന്നതിനിടെ തലക്ക്‌ മുകളിലൂടെ പോയിരുന്ന ഇലക്ട്രിക്‌ ലൈനിൽ ഇരുമ്പ്‌ തോട്ടി തട്ടുകയായിരുന്നു. കുന്നംകുളം അഗ്നിരക്ഷാ സേനയെത്തി മൃതദേഹം കുന്നംകുളം താലൂക്ക്‌ ആശുപത്രിയിലേക്ക്‌ മാറ്റി

Leave a Reply