ഗുരുവായൂർ റോഡിൽ പുതിയ ബസ്സ് സ്റ്റേഷന് സമീപം പ്രവർത്തിക്കുന്ന ചെമ്പോല ബേക്കറിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയരുന്നത്. മുനിസിപ്പൽ കെട്ടിടത്തിൽ യാതൊരുവിധ അനധികൃത നിർമ്മാണവും പാടില്ലെന്നിരിക്കെ നഗ്നമായ നിയമ ലംഘനം നടത്തി അനധികൃത നിർമ്മാണം വഴി പാർക്കിംഗ് സ്ഥലം കയ്യേറിയത് മുനിസിപ്പൽ സെക്രട്ടറിയുടെ ഒത്താശയോടെ ആണെന്ന് ആരോപണമുണ്ട്.
വിജിലൻസ് പരിശോധനയിൽ സെക്രട്ടറിയുടെ അക്കൗണ്ടിൽ നടന്ന ഇടപാടുകൾ അഴിമതിയുടെ കറപുരണ്ടതാണെന്ന കണ്ടെത്തലും ഇത്തരം കയ്യേറ്റങ്ങളും കൂട്ടി വായിക്കപ്പെടേണ്ടതുണ്ട്.
കയ്യേറ്റം ഒഴിപ്പിച്ച് മുനിസിപ്പൽ കെട്ടിടം നിയമാനുസൃതം പൂർവ്വ സ്ഥിതിയിലാക്കാൻ പരാതി നൽകി.
