promo-banner-main

അന്തിക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലെ വിവിധ ക്ഷേത്രങ്ങളിൽ മോഷണം നടത്തിയ കേസിൽ സ്റ്റേഷൻ റൗഡിയും കൂട്ടാളിയും അറസ്റ്റിൽ

അന്തിക്കാട് : ചാഴൂർ വപ്പുഴ ചുള്ളിപ്പറമ്പിൽ ഭഗവതി ക്ഷേത്രത്തിൽ തിടപ്പള്ളിയുടെ വാതിൽ പൊളിച്ച് അകത്തുകടന്ന് വിലപിടിപ്പുള്ള വിളക്കുകൾ മോഷ്ടിക്കുകയും പെരിങ്ങോട്ടുകര കൊട്ടേക്കാട്ട് ഭഗവതി ക്ഷേത്രത്തിൽ നിന്നും വിലപിടിപ്പുള്ല തട്ടുകളും മയിലും മോഷ്ടിച്ച കേസിൽ രണ്ടുപേരെ അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തു. സ്റ്റേഷൻ റൗഡി ലിസ്റ്റിൽ പേരുള്ള ചാഴൂർ കാഞ്ഞിരച്ചുവട് സ്വദേശി പണ്ടാത്തറ വീട്ടിൽ ഷൈബിൻ (44), ചെമ്മാപ്പിള്ളി കായംപിള്ളി ആൽ സ്വദേശി കൊരമ്പി വീട്ടിൽ അനീഷ് (43) എന്നിവരാണ് അറസ്റ്റിലായത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും.03-07-2026 തിയ്യതി വൈകീട്ട് 05.30 മണിക്കും 04-07-2026 തിയ്യതി രാവിലെ 08.30 മണിക്കും ഇടയിലുള്ള സമയം പെരിങ്ങോട്ടുകര കൊട്ടേക്കാട്ട് ഭഗവതി ക്ഷേത്രത്തിൽ നിന്നും 90,000/- രൂപ വില വരുന്ന 7 തട്ടുകളും, 1 മയിലും. 26-07-2026 തിയ്യതി രാത്രി 07.00 മണിക്കും 27-07-2026 തിയ്യതി രാവിലെ 06.00 മണിക്കും ഇടയിൽ ചാഴൂർ വപ്പുഴ ചുള്ളിപ്പറമ്പിൽ ഭഗവതി ക്ഷേത്രത്തിൽ തിടപ്പള്ളിയുടെ വാതിൽ പൊളിച്ച് അകത്തുകടന്ന് ഏകദേശം 75,000 രൂപ വിലമതിക്കുന്ന 15 വിളക്കുകളുമാണ് പ്രതിയായ ഷൈബിൻ കവർന്നത്. മോഷണ മുതലുകൾ അനീഷിന്റെ സഹായത്തോടെ അനീഷിന്റെ ഓട്ടോറിക്ഷയിലാണ് കടത്തിക്കൊണ്ട് പോയത്. ഈ കേസ്സിൽ നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ 31-07-2026 തിയ്യതി പുലർച്ചെ പിടികൂടിയത്. അന്തിക്കാട് സ്റ്റേഷൻ പരിധിയിലെയും മറ്റ് സ്റ്റേഷനുകളിലെയും ക്ഷേത്രങ്ങളിൽ നടന്ന മോഷണങ്ങളിൽ പ്രതികൾക്ക് പങ്ക് ഉണ്ടോ എന്ന് പോലീസ് അന്വേഷണം നടത്തി വരികയാണ്. ഷൈബിൻ ഒരു കവർച്ചക്കേസിലും, വീട്ടിലേക്ക് അതിക്രമിച്ച് കയറി സ്ത്രീക്ക് മാനഹാനി വരുത്തിയ കേസിലും, ഒരു മോഷണക്കേസിലും പോലീസുദ്ദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയ കേസ്സിലും അടക്കം നാല് ക്രിമിനൽക്കേസിൽ പ്രതിയാണ്. അന്തിക്കാട് പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ കേഴ്സൺ വി എം, എസ് ഐ മാരായ കൊച്ചുമോൻ, റിജി, എസ് സി പി ഒ അർജുൻ, സി പി ഒ മാരായ അനൂപ്, ധനേഷ്, ഷാജി, അംജിത്ത്, ഗോപൻകുമാർ, സമീർ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Leave a Reply