promo-banner-main

ചൊവ്വന്നൂർ മോർഫിംഗ് കേസ്: ഇരകളുടെ എതിർവാദം ഫലം കണ്ടു; പ്രതി അനന്തുവിന്റെ ജാമ്യാപേക്ഷ ജില്ലാ കോടതിയും തള്ളി

ചൊവ്വന്നൂർ: നിരവധി സ്ത്രീകളുടെയും കുട്ടികളുടെയും ചിത്രങ്ങൾ അനുമതിയില്ലാതെ ശേഖരിച്ച് മോർഫ് ചെയ്ത് സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും വിൽപ്പന നടത്തുകയും ചെയ്തെന്ന കേസിലെ പ്രതി അനന്തു സമർപ്പിച്ച ജാമ്യാപേക്ഷ ജില്ലാ കോടതി തള്ളി. കേസിന്റെ ഗൗരവവും ഇരകൾ ഉന്നയിച്ച ആശങ്കകളും പരിഗണിച്ചാണ് കോടതി ജാമ്യം നിഷേധിച്ചത്.

ഇതോടെ പ്രതിയുടെ ജാമ്യം നേടാനുള്ള മൂന്നാമത്തെ ശ്രമവും പരാജയപ്പെട്ടു. നേരത്തെ കുന്നംകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച രണ്ട് ജാമ്യാപേക്ഷകളും തള്ളിയിരുന്നു.

പ്രതിക്കെതിരായ ആരോപണങ്ങളുടെ ഗൗരവം, സ്ത്രീകളുടെയും കുട്ടികളുടെയും സ്വകാര്യതയുടെയും അന്തസ്സിന്റെയും ഗുരുതരമായ ലംഘനം, ഡിജിറ്റൽ തെളിവുകളിൽ ഇടപെടൽ നടത്താനുള്ള സാധ്യത, സാക്ഷികളെ സ്വാധീനിക്കാനുള്ള സാഹചര്യം, സമാന കുറ്റകൃത്യങ്ങൾ ആവർത്തിക്കപ്പെടാനുള്ള സാധ്യത എന്നിവ ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷയെ എതിർത്തത്.

ഇരകൾക്ക് വേണ്ടി അഡ്വ. ബിബാസ് സി. ബാബുവും സംസ്ഥാനത്തിന് വേണ്ടി പ്രോസിക്യൂട്ടറും കോടതിയിൽ ഹാജരായി ജാമ്യാപേക്ഷയെ ശക്തമായി എതിർത്തു. ഇരകളുടെ സുരക്ഷയും അവകാശങ്ങളും സംരക്ഷിക്കേണ്ടത് പരമപ്രധാനമാണെന്നും, കേസിന്റെ അന്വേഷണം നിർണായക ഘട്ടത്തിലായിരിക്കെ പ്രതിക്ക് ജാമ്യം അനുവദിക്കുന്നത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നുമാണ് വാദം.

ഇരുവിഭാഗങ്ങളുടെയും വാദങ്ങൾ കേട്ട ജില്ലാ കോടതി പ്രതിക്ക് ജാമ്യം അനുവദിക്കാൻ ഈ ഘട്ടത്തിൽ സാഹചര്യമില്ലെന്ന് കണ്ടെത്തി ഹർജി തള്ളുകയായിരുന്നു

Leave a Reply