17 ലക്ഷം രൂപ ചെലവിൽ കുന്നംകുളം ജവഹർ സ്ക്വയർ ബാസ്ക്കറ്റ്ബോൾ കോർട്ട് നവീകരിക്കുന്നു. സ്പോർട്സ് വകുപ്പാണ് ഫണ്ട് അനുവദിച്ചു നൽകിയത്.നടപടികൾ പൂർത്തീകരിച്ചു നിർമ്മാണ പ്രവർത്തനങ്ങളെക്കുറിച്ച് ആലോചിക്കുന്നതിന് നഗരസഭ ചെയർപേഴ്സൺ യോഗം വിളിച്ചുചേർത്തു.

യോഗത്തിൽ നഗരസഭ ചെയർപേഴ്സൺ സൗമ്യ അനിലൻ അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേർസൺ ടി സോമശേഖരൻ, ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മിഷ സെബാസ്റ്റ്യൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മിനി മോൻസി,വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആർഷ ജിജു,കൗൺസിൽ കക്ഷി നേതാക്കളായ ഷാജി ആലിക്കൽ സ്പോർട്സ് കൌൺസിൽ അസിസ്റ്റന്റ് എഞ്ചിനീയർ നിർമൽ, ബാസ്കറ്റ് ബോൾ പരിശീലകർ അലക്സ്, ജോബി എന്നിവർ യോഗത്തിൽ സംബന്ധിച്ചു.

