promo-banner-main

എൽ.ഡി.എഫ്‌ സ്ഥാനാർത്തി എ.സി മൊയ്തീന്‌ കടവല്ലൂരിൽ സ്വീകരണം നൽകി


കടവല്ലൂർ ഒറ്റപ്പിലാവിൽ കുന്നംകുളത്തെ എൽഡിഎഫ് സ്ഥാനാർത്ഥി എ.സി. മൊയ്തീന് പ്രവർത്തകർ ആവേശോജ്ജ്വല സ്വീകരണം നൽകി. 


 
സ്ഥാനാർത്ഥി പര്യടന പ്രചാരണ പരിപാടിയുടെ രണ്ടാം ദിവസമാണ് എ.സി. മൊയ്തീൻ ഒറ്റപ്പിലാവിലെത്തിയത്.മൂന്നു മണിക്കുള്ള സ്വീകരണത്തിനായി വളരെ നേരത്തെ തന്നെ പ്രവർത്തകർ സ്ഥലത്ത് എത്തിയിരുന്നു. മന്ത്രിയായും എം.എൽ.എയാലും നാട്ടുകാർക്ക് ഏറെ പരിചിതനായ എ.സി. മൊയ്തീൻ മൂന്നാംവട്ടവും  സ്ഥാനാർത്ഥിയായി ഒറ്റപ്പിലാവിൽ എത്തിയപ്പോൾ തന്നെ സ്വീകരണകേന്ദ്രം അഭിവാദ്യമർപ്പിച്ചുള്ള മുദ്രാവാക്യം വിളികളാൽ മുഖരിതമായി. 


 

തുടർന്ന് സർക്കാരിന്റെ പത്തുവർഷത്തെ വികസന നേട്ടങ്ങൾ വളരെ ചുരുക്കി അദ്ദേഹം വിവരിച്ചു..  
എൽ.ഡി.എഫ് നേതാക്കളായ എം.എൻ സത്യൻ, പ്രേംരാജ്ചൂണ്ടലാത്ത്, കെ.കൊച്ചനിയൻ, എം.എൻ മുരളീധരൻ, പി.ഐ.രാജേന്ദ്രൻ തുടങ്ങിയവരും അനുഗമിച്ചു.  വാർഡ് മെമ്പർ ഹസീന അഷറഫ്, വി.എസ്. ഷാജി, സി.സി. ബിജു തുടങ്ങിയവർ സ്വീകരണപരിപാടിക്ക് നേതൃത്വം നൽകി.

Leave a Reply