വിതരണ ഉദ്‌ഘാടനം ചൊവ്വന്നൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് നിധീഷ് എ എം . നിർവ്വഹിച്ചു.
എൽ ഐ സി വനിതാ സബ് കമ്മിറ്റി കൺവീനർ കെ കെ റഹ്മത്ത് അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ജിഷ അനിൽ , പഞ്ചായത്ത് മെമ്പർ സുരേന്ദ്രൻ കെ പി, മെഡിക്കൽ ഓഫീസർ വിവേക് വിജയകുമാർ എന്നിവർ ചേർന്ന് ഓക്സിജൻ കോൺസൻ്റേറ്റർ ഏറ്റു വാങ്ങി. ഹെൽത്ത് ഇൻസ്പെക്ടർ അജയ് കുമാർ സി വി ,ചീഫ് മാനേജർ വാസുദേവൻ, യൂണിറ്റ് സെക്രട്ടറി സൂരജ്, യൂണിറ്റ് പ്രസിഡന്റ് ബാബു, വൈസ് പ്രസിഡന്റ് നിത്യകല്യാണി എന്നിവർ സംസാരിച്ചു.
പി.എച്ച്. എൻ ലീജ. ഡി പരിപാടിക്ക് നന്ദി പറഞ്ഞു. 35000 രൂപ വില വരുന്ന ഓക്സിജൻ കോൺസൻ്റേറ്റർ ആണ് എൽഐസി ജീവനക്കാർ അവരുടെ ശമ്പളത്തിൽ നിന്നും ചാരിറ്റിക്കായി മിച്ചം വക്കുന്ന തുക കൊണ്ട് കുടുംബാരോഗ്യ കേന്ദ്രത്തിന് വാങ്ങി നൽകിയത്. അനുകരണീയമായ മാതൃകയാണ് എൽ ഐ സി ജീവനക്കാരുടെ ഭാഗത്ത് നിന്നും ഉണ്ടായത് എന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പറഞ്ഞു
