promo-banner-main

മൃതദേഹം തിരിച്ചറിയുന്നതിനു വേണ്ടി ബന്ധുക്കളെ തേടുന്നു.

തൃശ്ശൂർ ജില്ലയിലെ കുന്നംകുളം പോലീസ് സ്റ്റേഷൻ പരിധിയിൽ 19.08.2026 തിയ്യതി രാവിലെ 09.00 മണിയോടെ കുന്നംകുളം ജംഗ്ഷനിൽ നിന്നും 50 മീറ്റർ മാറി ഗുരുവായൂർ റോഡിൽ സ്ഥിതി ചെയ്യുന്ന കേരള മെഡിക്കൽ ഷോപ്പിൻ്റെ വരാന്തയിൽ വെച്ച് ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് അവശനിലയിൽ കിടന്നിരുന്ന അന്യ സംസ്ഥാനക്കാരനെന്ന് തോന്നിപ്പിക്കുന്നതും ഉദ്ദേശം 57 വയസ്സ് പ്രായമുള്ള അനുഷാദ് എന്ന് പേര് പറയുന്ന പുരുഷനെ ആംബുലൻസിൽ കുന്നംകുളം താലൂക്ക് ആശുപത്രിയിലേക്ക് ചികിത്സയ്ക്കായി കൊണ്ടുവരുകയും തുടർന്ന് വിദഗ്ധ ചികിത്സിക്കായി തൃശ്ശൂർ ഗവൺമെൻറ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് ചികിത്സ നടത്തിവരവെ 08.09.2026 തിയ്യതി രാവിലെ 10.30 മണിക്ക് തൃശ്ശൂർ ഗവൺമെൻറ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ വാർഡ് 9 ൽ വെച്ച് ചികിത്സയിലിരിക്കെ ടിയാൻ മരണപ്പെട്ടിട്ടുള്ളതാണ്.ഇക്കാര്യത്തിന് കുന്നംകുളം പോലീസ് സ്റ്റേഷനിൽ ക്രൈം 1114/2026 U/s 194 BNSS ആയി കേസ്സ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരുകയാണ്. നിലവിൽ ടിയാൻ്റെ മൃതദേഹം തിരിച്ചറിയാൻ സാധിക്കാതെ തൃശ്ശൂർ ഗവൺമെൻ്റ് മെഡിക്കൽകോളേജ് ആശുപത്രി മോർച്ചറിയിലെ ഫ്രീസറിൽ സൂക്ഷിച്ചുവരുകയാണ്. ഈ ഫോട്ടോയിൽ കാണുന്ന ആളെപ്പറ്റി
എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കൊടുത്ത നമ്പറുകളിൽ എത്രയും വേഗം ബന്ധപ്പെടണമെന്ന് താത്പര്യപ്പെടുന്നു.

മൃതദേഹത്തിന്റെ അടയാളവിവരം – പുരുഷൻ, 57 വയസ്സ്, പച്ച നിറത്തിലുള്ളതും പൂക്കളോടു കൂടിയ മുണ്ടും, ട്രൗസറും ധരിച്ചിരിക്കുന്നു. നരകലർന്ന മുടിയും, 174 സെൻ്റീമീറ്റർ ഉയരവും ഉണ്ട്.

Kunnamkulam Police
SI Premjith – 9946514066
Kunnamkulam Police Station – 04885 222211

Leave a Reply