promo-banner-main

ബാംഗ്ലൂരിൽ നിന്നും കേരളത്തിലേക്ക് എംഡിഎംഎ കയറ്റി വിടുന്ന സംഘത്തിലെ മുഖ്യസൂത്രധാരൻ തൃശ്ശൂർ സിറ്റി ഡാൻസാഫിന്റെ പിടിയിൽ; ഗുരുവായൂർ സ്വദേശി റിയാസ് എന്ന ‘കല്ല് റിയാസ്’ ആണ് യു.പിയിൽ നിന്നും പിടിയിലായത്

ഗുരുവായൂർ സ്വദേശി റിയാസ് എന്ന ‘കല്ല് റിയാസ്’ ആണ് യു.പിയിൽ നിന്നും പിടിയിലായത്, ബാംഗ്ലൂരിൽ കേരളത്തിലെ മയക്കുമരുന്ന് സംഘങ്ങൾക്ക് എം ഡി എം എ വിതരണം ചെയ്യുന്ന സൂത്രധാരനാണ് പിടിയിലായ റിയാസ്

തൃശ്ശൂരിൽ ആംബുലൻസിൽ നിന്നും എം.ഡി.എം.എ പിടികൂടിയ സംഭവത്തിലെ അന്വേഷണമാണ് പോലീസിനെ റിയാസിലേക്ക് എത്തിച്ചത്. ഇക്കഴിഞ്ഞ മെയിൽ ആയിരുന്നു തൃശൂർ വാണിയമ്പാറയിൽ നടത്തിയ വാഹന പരിശോധനയിൽ 250 ഗ്രാമോളം എംഡി എം എ ആംബുലൻസിൽ നിന്നും പോലീസ് പിടികൂടിയത്

ഇവർക്ക് ബാംഗ്ലൂരിൽ നിന്നും എംഡി എം എ നൽകിയത് റിയാസ് ആയിരുന്നു

റിയാസ് വിവിധ സംസ്ഥാനങ്ങളിലായി കഴിഞ്ഞ രണ്ടുമാസമായി ഒളിവിലായിരുന്നു. ജില്ലയിൽ പലയിടങ്ങളിൽ നന്നായി ഈയിടെ പിടികൂടിയ വലിയ അളവിലുള്ള ലഹരി മരുന്നുകളുടെ ഉറവിടം റിയാസ് ആണെന്ന് പോലീസിന് സംശയമുണ്ട്

റിയാസിനെ തൃശ്ശൂരിലെത്തിച്ചു

Leave a Reply