തൃശ്ശൂർ അന്തിക്കാട് പുത്തൻപീടികയിലാണ് സംഭവം. വീടിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന സ്കൂട്ടർ കത്തിച്ചു. വീടിന്റെ ജനൽ ചില്ലുകൾ തകർത്തു.ജനലിനുള്ളിലൂടെ വടിയിട്ട് ഭാര്യയെയും മകനെയും കുത്താനും ശ്രമിച്ചു

പുത്തൻപീടിക സ്വദേശി പൂജയുടെ വീട്ടിലാണ് ഭർത്താവ് തളിക്കുളം സ്വദേശി ഷക്കീർ ആക്രമണം നടത്തിയത്.ഇന്നലെ രാത്രിയിലായിരുന്നു സംഭവം. പ്രതിയെ പിടികൂടുന്നതിനായി അന്തിക്കാട് പോലീസ് അന്വേഷണം ഊർജ്ജിതമാക്കി


