കുന്നംകുളം : മനസ്സ് ഫോട്ടോ ക്ലബ്ബിന്റെ ജനകീയ പുരസ്കാര സമർപ്പണവും വിധവാ സ്നേഹ സംഗമവും മെയ് 16 ശനിയാഴ്ച ഉച്ചയ്ക്ക് 3. 30ന് കുന്നംകുളം ബഥനി സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടക്കും.

സമൂഹത്തിന്റെ വിവിധ മേഖലകളിൽ സ്വയം സമർപ്പണം ചെയ്തു സമാനതകളില്ലാത്ത നേട്ടം കൈവരിച്ച വ്യക്തിത്വങ്ങളായ എം.ഡി. സെന്റ്.ജോസഫ് ചൂണ്ടൽ ഹോസ്പിറ്റൽ ഡോ. സി ജെ . ജോസ്, കേരള സംസ്ഥാന മുന്നോക്ക ക്ഷേമ കമ്മീഷൻ അംഗം സെബാസ്റ്റ്യൻ ചൂണ്ടൽ, നാഷണൽ വൈഡബ്ല്യു സി എ അഡ്വൈസറി കമ്മിറ്റി മെമ്പർ പ്രിയ ജിന്നി , ജീവകാരുണ്യ പ്രവർത്തകൻ വിശ്വനാഥൻ ചുള്ളിയിൽ, കലാരംഗം ഷാജൻ കുന്നംകുളം, റിട്ട. എക്സൈസ് പ്രിവന്റീവ് ഓഫീസർ രവീന്ദ്രൻ പൂഴിക്കുന്നത്ത് എന്നിവർക്ക് മനസ്സ് ഫോട്ടോ ക്ലബ്ബ് ഏർപ്പെടുത്തിയ ഈ വർഷത്തെ ജനകീയ പുരസ്കാര സമ്മേളനം ജസ്റ്റിസ് ബി. കെമാൽ പാഷ ഉദ്ഘാടനം ചെയ്യും.

മനസ്സ് ഫോട്ടോ ക്ലബ്ബ് ചെയർമാൻ ജയപ്രകാശ് ഇലവന്ത്ര അധ്യക്ഷത വഹിക്കും. മുഖ്യാതിഥി വാസ്തുവിദ്യ കുലപതി കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട്, മുഖ്യ പ്രഭാഷണം കുന്നംകുളം നഗരസഭ വൈസ് ചെയർമാൻ പി. ജി ജയപ്രകാശ്, സ്നേഹ സന്ദേശം തൃശൂർ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. താജ് പോൾ പനയ്ക്കൽ. കുന്നംകുളം ബഥനി സെന്റ് ജോൺസ് സ്കൂൾ മാനേജർ ഫാ. സക്കറിയ ഒ ഐ സി, സിനിമാനിർമാതാവ് നെൽസൺ ഐപ്പ്, സിനിമാതാരം നന്ദകിഷോർ, മനസ്സ് സംസ്ഥാന വൈസ് പ്രസിഡന്റ് സൈമൺ ഇ. ജോസഫ്, മനസ്സ് വിധവാ സംഘം രക്ഷാധികാരി സത്യഭാമ വിശ്വനാഥൻ, വിധവാസംഘം കുന്നംകുളം മേഖലാ പ്രസിഡന്റ് കുമാരി ടി. ചന്ദ്രൻ, മനസ്സ് കുന്നംകുളം മേഖല പ്രസിഡന്റ് സത്യൻ സംഗീത, മനസ്സ് തൃശൂർ മേഖല പ്രസിഡന്റ് രമേഷ് ഒളരി, അയ്യപ്പൻ പനങ്ങാട്ട് എന്നിവർ ആശംസകളും മനസ്സ് ചാരിറ്റബിൾ ട്രസ്റ്റ് കൺവീനർ സുനിത ഷൈജൻ നന്ദിയും പറയും.

