promo-banner-main

കുന്നംകുളം മലങ്കര മെഡിക്കൽ മിഷൻ ആശുപത്രിയിൽ ന്യൂറോ സർജറി ഓപ്പറേഷൻ തിയേറ്ററിലേക്ക് പുതിയതായി എത്തിച്ച LEICA PROVIDO M530 മൈക്രോസ്കോപ്പിൻ്റെ   പ്രവർത്തന ഉദ്ഘാടനം നടത്തി. 

ആശുപത്രി സെക്രട്ടറി കെ പി സാക്സൺ ഉദ്ഘാടനം നിർവഹിച്ചു.കുന്നംകുളം ഭദ്രാസന സെക്രട്ടറി റവ. ഫാദർ സ്‌റ്റീഫൻ ജോർജ്ജ് കൂദാശ കർമ്മം നിർവഹിച്ചു. കേരളത്തിൽ തന്നെ അപൂർവ്വം ആശുപത്രികളിൽ മാത്രമാണ് ഇത്തരം മൈക്രോസ്കോപ്പ് ന്യൂറോ സർജറിക്കായി ഉപയോഗിക്കുന്നത്. ന്യൂറോ ശസ്ത്രക്രിയകൾ ഏറ്റവും കൃത്യവും സുരക്ഷിതവുമാക്കി നിർവഹിക്കാൻ ഈ മൈക്രോസ്കോപ്പിന്റെ സേവനം ഏറെ സഹായിക്കും..

റവ. ഫാദർ സ്‌റ്റീഫൻ ജോർജ്ജ്, ആശുപത്രിയിലെ ന്യൂറോ സർജൻ ഡോ. റെനി ജോർജ്ജ്, ട്രഷറർ മോൺസി പി. എബ്രഹാം, ബയോൺസ് മെഡിക്കൽ സിസ്‌റ്റംസ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ എം. ഡി. ജോമി തോമസ്,ആശുപത്രി  അഡ്‌മിനിസ്ട്രേറ്റർ ഡിക്‌സൺ സി. എസ്. തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply