രാജ്യത്ത് നിലവിൽ ഉണ്ടായിരുന്ന തൊഴിൽ നിയമത്തിൽ മാതൃക വരുത്തി പുതിയതായി കൊണ്ടുവന്ന ലേബർ കോഡിലെ ചില വ്യവസ്ഥകൾ തികച്ചും തൊഴിലാളി വിരുദ്ധമായതിനാൽ അത്തരം ചില വകുപ്പുകൾ മാറ്റം വരുത്തി ലേബർ കോഡ് തൊഴിലാളി വിരുദ്ധമല്ലാതെ നടപ്പിൽ വരുത്തണമെന്ന് BMS ജില്ലാ പ്രസിഡണ്ട് വിനോദ് ആവശ്യപ്പെട്ടു

സമൂഹത്തിൽ സുരക്ഷിതത്വം നഷ്ടപ്പെടാൻ സാധ്യതയുള്ള ചില വകുപ്പുകൾ ലേബർ കോഡ് സൃഷ്ടിക്കപ്പെടുന്ന സാഹചര്യം ഉണ്ടാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു കുന്നംകുളം മേഖല പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം യോഗത്തിൽ സതീശൻ അധ്യക്ഷത വഹിച്ചു

BMS ജില്ലാ സെക്രട്ടറി സേതു തിരുവങ്കിടം ജില്ലാ ജോയിൻ സെക്രട്ടറി ബിജു കാവിലക്കാട് എന്നിവർ സംസാരിച്ചു. മേഖലാ സെക്രട്ടറി കെ കെ തിലകൻ സംഘടനാ റിപ്പോർട്ടും രാകേഷ് രവീന്ദ്രൻ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. നിർമ്മാണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കുക നിയമപാലകർ മോട്ടോർ തൊഴിലാളികളെ പീഡിപ്പിക്കുന്ന നയം അവസാനിപ്പിക്കുക എന്നീ പ്രമേയങ്ങൾ പ്രതിനിധി സമ്മേളനത്തിൽ അവതരിപ്പിച്ചുകൊണ്ട് അരുൺ, സുരേന്ദ്രൻ, രവി എന്നിവർ സംസാരിച്ചു. പ്രമോദ് സ്വാഗതവും രാഗേഷ് രവീന്ദ്രൻ നന്ദിയും പ്രകാശിപ്പിച്ചു

പുതിയ മേഖല ഭാരവാഹികളെ തിരഞ്ഞെടുത്തു
പ്രസിഡന്റ് തിലകൻ
വൈസ് പ്രസിഡണ്ട്മാർ
സുരേന്ദ്രൻ
രവി
റിത വിനു
മുരളി ചിങ്കൻ
സെക്രട്ടറി രാഗേഷ് രവീന്ദ്രൻ
ജോയിന്റ് സെക്രട്ടറിമാർ
പ്രമോദ്
പ്രകാശൻ
ജിജി
രമ്യ
ട്രഷറർ
സതീശൻ
