promo-banner-main

ചൊവ്വന്നൂരിൽ മൂന്ന് പേരെ ആക്രമിച്ച തെരുവ്‌ നായക്ക്‌ പേവിഷബാധ സ്ഥിരീകരിച്ചു

ചൊവ്വന്നൂരിൽ കഴിഞ്ഞദിവസം വീട്ടമ്മ ഉൾപ്പെടെ മൂന്ന് പേരെ കടിച്ച തെരുവ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. കടിയേറ്റ മൂന്നുപേരും കുത്തിവെപ്പ് ഉൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്തിട്ടുണ്ട്. മൂന്നു പേരെയും ആക്രമിച്ച് അന്നുതന്നെ ചത്ത നായയുടെ പരിശോധന ഫലം ഇന്ന് വന്നപ്പോഴാണ് പേബാധ സ്ഥിരീകരിച്ചത്.

ഈ നായ പ്രദേശത്തെ മറ്റു പല നായ്ക്കളെയും കടിക്കുകയും ആക്രമിക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ പ്രദേശവാസികൾ ആശങ്കയിലാണ്. അക്രമകാരികളായ നായ്ക്കളെ കൊല്ലാനുള്ള സുപ്രീം കോടതി ഉത്തരവ് നിലവിലുണ്ടെങ്കിലും.സർക്കാർ ഓർഡർ ഇറങ്ങാത്തതിനാൽ ഇതിന് നടപടിയെടുക്കേണ്ട നഗരസഭയും ഒന്നും ചെയ്യാനാവാത്ത സ്ഥിതിയിലാണ്. പ്രദേശവാസികളോട് ജാഗ്രത പുലർത്താൻ നഗരസഭ നിർദേശിച്ചിട്ടുണ്ട്.. വലിയ തെരുവുനായ ശല്യമാണ് ചൊവ്വന്നൂർ ഭാഗത്ത് നിലവിലുള്ളത്….

Leave a Reply