കുന്നംകുളം നഗരസഭയ്ക്ക് കീഴിലെ ആർത്താറ്റ് കൃഷിഭവൻ ജനകീയ ആസൂത്രണ പദ്ധതി 2026-2027 പ്രകാരം ചെണ്ടുമല്ലി തൈകൾ വിതരണം ചെയ്തു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേർസൺ പുഷ്പ ജോണി അധ്യക്ഷത വഹിച്ച ചടങ്ങിൽ നഗരസഭ വൈസ് ചെയർമാൻ പി ജി ജയപ്രകാശ് ഉദ്ഘാടനം നിർവഹിച്ചു.

ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ മിഷ സെബാസ്റ്റ്യൻ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ ആർഷ ജിജു വാർഡ് കൗൺസിലർ ഷജീഷ്,കൃഷി ഓഫീസർ സ്വേഗ ആന്റണി, അസിസ്റ്റന്റ് കൃഷി ഓഫീസർ ഷീജ എന്നിവർ സംസാരിച്ചു.ഓണത്തിന് മുന്നോടിയായി കുന്നംകുളo പട്ടണത്തെ പുഷ്പ നഗരിയാക്കി മാറ്റുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

