ഇന്നലെ രാത്രിയോടെ ഗുരുവായൂർ ശ്രീവത്സം ഗസ്റ്റ് ഹൗസിൽ എത്തിയ അദ്ദേഹം ഇന്ന് രാവിലെ ആറരയോടെയാണ് ക്ഷേത്രദർശനം നടത്തിയത്. കോൺഗ്രസ് ജില്ല ഭാരവാഹികൾ അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു. തുടർന്ന് പ്രഭാത ഭക്ഷണം കഴിച്ച് അദ്ദേഹം എട്ടിന് പാവർട്ടിയിലെ പരിപാടിക്ക് മടങ്ങി. കർക്കിടകം ഒന്നിന് ഗുരുവായൂർ ക്ഷേത്രദർശനം നടത്തിയതും രാമായണമാസാചരണത്തെ സംബന്ധിച്ചും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചിട്ടുണ്ട്.
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഗുരുവായൂർ ക്ഷേത്രദർശനം നടത്തി.
