നാലകത്ത് ഷക്കീർ എന്നയാളുടെ വീട്ടിലാണ് കവർച്ച നടന്നത്. വീട്ടുകാർ ഷോപ്പിങ്ങിന് പോയി തിരിച്ചു വന്നപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ഇന്നലെ വൈകിട്ടിനും ഇന്ന് പുലർച്ചയ്ക്കും ഇടയിലായിരുന്നു മോഷണം
വീടിന്റെ പുറകുവശത്തെ വാതിൽ തകർത്താണ് മോഷ്ടാക്കൾ അകത്തുകടന്നത്. ബെഡ്റൂമിലെ അലമാരകൾ കുത്തിപ്പൊളിച്ചാണ് സ്വർണം കവർന്നത്. വീട്ടുകാർ സ്ഥിരമായി ഉപയോഗിക്കുന്ന സ്വർണവും മകളുടെ കല്യാണ ആവശ്യത്തിനായി വാങ്ങിയ സ്വർണവും മോഷണം പോയവയിൽ പെടും. മറ്റൊരു കിടപ്പുമുറിയിലെ അലമാരയിൽ നാലു ലക്ഷത്തോളം രൂപ ഉണ്ടായിരുന്നുവെങ്കിലും നഷ്ടപ്പെട്ടിട്ടില്ല. പേരാമംഗലം പോലീസ് അന്വേഷണം ആരംഭിച്ചു
