promo-banner-main

അംഗൻവാടി കുട്ടികൾക്കുള്ള ബാല്യ സ്പന്ദനത്തിൻ്റെ ചൊവ്വന്നൂർ ഗ്രാമ പഞ്ചായത്ത് തല ഉദ്ഘാടനം പ്രസിഡൻ്റ് എ എം നിധീഷ് നിർവഹിച്ചു.

പുതുശ്ശേരി കമ്മ്യൂണിറ്റി ഹാൾ അംഗൻവാടിയിൽ വച്ച് നടന്ന പരിപാടിയിൽ വാർഡ് മെമ്പർ അനൂപ് ബാലൻ അദ്ധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ ഇൻ ചാർജ് അജയ് കുമാർ സി.വി. വിഷയാവതരണം നടത്തി. പബ്ലിക് ഹെൽത്ത് നഴ്‌സ് ലീജ .ഡി , ഐ.സി.ഡി.എസ് സൂപ്പർവൈസർ സുലോചന കെ വി എന്നിവർ സംസാരിച്ചു. ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ് ഇന്ദു സി , എം എൽ .എസ് . പി . ജീന തോമസ് എന്നിവർ ആരോഗ്യ പരിശോധനക്ക് നേതൃത്വം നൽകി. സപ്റ്റംബർ 15നകം പഞ്ചായത്തിലെ മുഴുവൻ അംഗൻവാടികളിലും ആരോഗ്യ പരിശോധന പൂർത്തിയാകുന്ന രീതിയിലാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് പ്രസിഡൻ്റ് പറഞ്ഞു. ആരോഗ്യ പ്രശ്‌നങ്ങൾ കണ്ടെത്തുന്ന കുട്ടികൾക്ക് അർഹമായ റഫറൽ സംവിധാനങ്ങൾ ഏർപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു

Leave a Reply