പോർക്കുളം: യുഡിഫ് സ്ഥാനാർഥി പി റ്റി അജയ് മോഹന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ആരംഭിക്കുന്ന വാഹന പ്രചരണ ജാഥയുടെ ഉദ്ഘാടനം പോർകുളത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിശ്വാസികളുടെ മനസിന് മുറിവേൽപ്പിക്കുകയും, പാവപ്പെട്ട സഹകാരികളുടെ പണം കൊള്ളയടിക്കുകയും ചെയ്ത ഇടതുപക്ഷ സർക്കാരിന്റെ പത്തു വർഷത്തെ ദുർഭരണത്തിന് അന്ത്യം കുറിക്കാനുള്ള അങ്കപുറപ്പാടിൽ കേരളത്തിലെ ജനസഞ്ചയത്തിന്റെ പിന്തുണ യുഡിഎഫിനൊപ്പമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ സി ബി രാജീവ് അദ്ധ്യക്ഷത വഹിച്ചു. സ്ഥാനാർഥി പിറ്റി അജയ്മോഹൻ മുഖ്യാഥിതി ആയിരുന്നു.കെ പി സി സി മെമ്പർ ജോസഫ് ചാലിശ്ശേരി, യുഡിഫ് ചെയർമാൻ ജയ്സിങ്ങ് കൃഷ്ണൻ, ഡിസിസി ജനറൽ സെക്രട്ടറിമാരായ കെ ജയശങ്കർ, കെ സി ബാബു, സി ഐ ഇട്ടിമാത്യു പി എസ് സുനീഷ്, കടവല്ലൂർ ബ്ളോക്ക് കോൺഗ്രസ് പ്രസിഡന്റ് സുരേഷ് മമ്പറമ്പിൽ, ലീഗ് നേതാക്കളായ ഉസ്മാൻ കല്ലാട്ടയിൽ, കെ സി മൊയ്തുട്ടി, പോർക്കുളം മണ്ഡലം പ്രസിഡന്റ് ബാലചന്ദ്രൻ, പോർക്കുളം പഞ്ചായത്ത് പ്രസിഡന്റ് കെ എ ജ്യോതിഷ്, കേരള കോൺഗ്രസ് ജോസഫ് നേതാവ് പ്രസാദ് പുലിക്കോടൻ, കേരള കോൺഗ്രസ് ജേക്കബ് നെതാവ് ബാബു തെക്കേപുറം, രാധാകൃഷ്ണൻ മാസ്റ്റർ, അനിൽ ദാസ്, പ്രവീൺ പോർക്കുളം തുടങ്ങിയവർ പ്രസംഗിച്ചു.

