31,44,000 രൂപ ചിലവിട്ട് നിർമ്മിക്കുന്ന കെട്ടിടത്തിന്റെ തറക്കല്ലിടൽ കർമ്മം കാട്ടകാമ്പാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ജയശങ്കർ നിർവഹിച്ചു. കാട്ടകാമ്പാൽ ഗ്രാമപഞ്ചായത്തിലെ മൂലേപ്പാട് പതിനഞ്ചാം വാർഡിൽ നാൽപത്തിയാറാം നമ്പർ അംഗനവാടി കെട്ടിടത്തിനാണ് സ്ഥലം ഇല്ലാതിരുന്നത്.

അംഗനവാടി നിർമിക്കാൻ 3 സെന്റ് സ്ഥലം സൗജന്യമായി കാട്ടകാമ്പാൽ തോലത്ത് ഷാന്റോ- ഫെമി ദമ്പതികൾ വിട്ടു നൽകി. ഈ സ്ഥലത്താണ് ഗ്രാമപഞ്ചായത്തിന്റെയും, ശിശു വികസന ക്ഷേമ വകുപ്പിന്റെയും വിഹിതമായ 15,77,000 രൂപ വീതം വകയിരുത്തി കൊണ്ടാണ് അംഗനവാടി കെട്ടിടം നിർമ്മിക്കാൻ പോകുന്നത്. തറക്കല്ലിടൽ കർമത്തിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ ജയശങ്കർ നിർവഹിച്ചു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി ഐപ്പ് അധ്യക്ഷത വഹിച്ചു.
സ്ഥലം വിട്ടു തന്ന ഫെമി -ഷാന്റോ ദമ്പതികളെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പൊന്നാട ചാർത്തി ഉപഹാരം നൽകി.

കാട്ടകാമ്പാൽ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ എം പി രാജൻ, കെ എം റസാക്ക്, ഷൈലജ അരുൺദാസ്,ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികളായ സന്ധ്യ സജിത്ത്, വിജയഗോപി, ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളായ സി കെ സദാനന്ദൻ മാസ്റ്റർ, കെ എച്ച് സിദ്ദീഖ്, എൻ കെ ചന്ദ്രാവതി, സ്വീറ്റി ഷാജു, ജിൻസി സജു, സന്ധ്യ ഷിബു, സി ഡി പി ഒ കെ ജയശ്രീ, ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർ സജ്ന അലോഷ്യസ്, ഐ സി ഡി എസ് ഓഫീസർ ലത, പഞ്ചായത്ത് ഓവർസിയർ അനിൽകുമാർ, അംഗനവാടി ടീച്ചർ പ്രമീള തുടങ്ങിയവർ പ്രസംഗിച്ചു.

അംഗനവാടികൾ നിർമ്മിച്ചതിനു ശേഷം പിന്നീട് സ്മാർട്ട് അംഗനവാടികൾ ആക്കിയവയുണ്ട്.എന്നാൽ തുടക്കം തന്നെ സ്മാർട്ട് അങ്കണവാടി നിർമ്മാണം നടത്തുന്ന ആദ്യ അങ്കണവാടി എന്ന പേര് ഇനി കാട്ടകാമ്പാലിലെ മൂലേപാട് നാൽപ്പത്തിയാറാം നമ്പർ അങ്കണവാടിക്കു സ്വന്തമാവുകയാണ്.


