കുന്നംകുളം നിയോജകമണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എ സി മൊയ്തീന്റെ തിരഞ്ഞെടുപ്പ് വിജയം സുനിശ്ചിതമാക്കുന്നതിന്റെ ഭാഗമായി പന്നിത്തടം, എരുമപ്പെട്ടി, കാട്ടകാമ്പാല്‍ ലോക്കല്‍ കണ്‍വെന്‍ഷനുകള്‍ സംഘടിപ്പിച്ചു. പന്നിത്തടത്ത് ടെല്‍ക്കോണ്‍ ഗാല മിനി കണ്‍വെന്‍ഷന്‍ സെന്ററില്‍ ചേര്‍ന്ന കണ്‍വെന്‍ഷന്‍ എ സി മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു.

സിപിഐ മണ്ഡലം കമ്മിറ്റി സത്താര്‍ കെ എ അധ്യക്ഷത വഹിച്ചു. സിപിഐഎം വടക്കാഞ്ചേരി ഏരിയ സെക്രട്ടറി കെ ഡി ബാഹുലേയന്‍, ടി പി ജോസഫ്, ഷിബിന്‍ തങ്ങള്‍, അബ്ദുള്‍ ജലീല്‍ തുടങ്ങിയവര്‍ സംസാരിച്ചു. കാട്ടകാമ്പാലില്‍ അറഫ പാലസ് ചിറക്കലില്‍ ചേര്‍ന്ന കണ്‍വെന്‍ഷന്‍ സിപിഐഎം ജില്ല സെക്രട്ടേറിയറ്റ് അംഗം എം ബാലാജി ഉദ്ഘാടനം ചെയ്തു. സിപിഐ ലോക്കല്‍ സെക്രട്ടറി കെ സി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു.

എരുമപ്പെട്ടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ വെച്ച് ചേര്‍ന്ന കണ്‍വെന്‍ഷന്‍ സിപിഐഎം ജില്ല കമ്മിറ്റിയംഗം എം എന്‍ സത്യന്‍ ഉദ്ഘാടനം ചെയ്തു. സിപിഐ ലോക്കല്‍ സെക്രട്ടറി ടി കെ മനോജ്കുമാര്‍ അധ്യക്ഷത വഹിച്ചു. എന്‍സിപി(എസ്) ജില്ല സെക്രട്ടറി ടി ജി സുന്ദര്‍ലാല്‍, സിപിഐ മണ്ഡലം സെക്രട്ടറി പ്രേംരാജ് ചൂണ്ടലാത്ത്, കോണ്‍ഗ്രസ് എസ് മണ്ഡലം പ്രസിഡണ്ട് രഞ്ജിത്ത് വടുതല തുടങ്ങിയവര്‍ സംസാരിച്ചു. സ്ഥാനാര്‍ത്ഥി പര്യടനത്തിന്റെ ഭാഗമായി കാണിപ്പയ്യൂര്‍, കാണിയാമ്പാല്‍, ചൊവ്വന്നൂര്‍, വെള്ളാറ്റഞ്ഞൂര്‍ മേഖലകളില്‍ സന്ദര്‍ശനം നടത്തി.

