promo-banner-main

മാധ്യമങ്ങളുടെ സഹായത്തോടെ ജനപക്ഷ വികസന പദ്ധതികൾ കുന്നംകുളത്ത് കൊണ്ട് വരും

കുന്നംകുളം : കുന്നംകുളത്തെ ദൃശ്യമാധ്യമപ്രവർത്തകരുടെ അഭിപ്രായങ്ങൾകൂടി മുഖവിലയ്ക്കെടുത്ത് ഒരു ജനകീയ വികസന ബദൽ കുന്നംകുളത്ത് നടപ്പാക്കുമെന്ന് യുഡിഫ് സ്ഥാനാർഥി പിടി അജയ്മോഹൻ വ്യക്തമാക്കി.

മാധ്യമപ്രവർത്തകരുമായുള്ള സംവാദത്തിലാണ് അദ്ദേഹം നയം വ്യക്തമാക്കിയത്.
സംശുക്തരാഷ്ട്രീയത്തിന്റെ ഉത്തമ മാതൃകയ്ക്ക് പേരുകേട്ട കുന്നംകുളത്തിന്റെ പാരമ്പര്യം ഉയർത്തി പിടിച്ചുള്ള വികസനമാണ് വിഭാവനം ചെയ്യുകയെന്നും അദ്ദേഹം വ്യക്തമാക്കി.

പത്ര പ്രവർത്തകരുമായുള്ള കൂടികാഴ്ച്ചയിൽ കെപിസിസി മെമ്പർ ജോസഫ് ചാലിശ്ശേരി, യുഡിഫ് ഇലക്ഷൻ കമ്മിറ്റി ചെയർമാൻ സി ബി രാജീവ്,
ഡിസിസി ജറനറൽ സെക്രട്ടറിമാരായ ബിജോയ്‌ ബാബു, പിഎസ് സുനീഷ്, കടവല്ലൂർ ബ്ളോക്ക് കോൺഗ്രസ്‌ പ്രസിഡന്റ്‌ സുരേഷ് മമ്പറമ്പിൽ, യുഡിഎഫ് ചെയർമാൻ ജയസിങ്ങ് കൃഷ്ണൻ,മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ്‌ കെ സി മൊയ്തുട്ടി ലബീബ് ഹസ്സൻ തുടങ്ങിയവർ സംസാരിച്ചു