promo-banner-main

യു.ഡി.എഫ്‌ ചൊവ്വന്നൂർ മണ്ഡലം തിരഞ്ഞെടുപ്പ്‌ കൺവെൻഷൻ സംഘടിപ്പിച്ചു

ചൊവ്വന്നൂർ: യുഡിഫ് സ്ഥാനാർഥി അജയ്മോഹന്റെ വിജയം ഉറപ്പാക്കുന്നതിനു വേണ്ടി ചൊവ്വന്നൂർ മണ്ഡലത്തിൽ നടത്തിയ പ്രവർത്തക കൺവെൻഷൻ ഡിസിസി ജനറൽ സെക്രട്ടറി വി കെ രഘുസാമി ഉദ്ഘാടനം നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ്‌ വി കെ രമേഷ് അദ്ധ്യക്ഷത വഹിച്ചു.


സ്ഥാനാർഥി പിറ്റി അജയ്മോഹൻ മുഖ്യാഥിതി ആയിരുന്നു. ബ്ളോക്ക് കോൺഗ്രസ്‌ പ്രസിഡന്റ്‌ സി ബി രാജീവ്, സി വി ജോയ്, മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്‌ മോനുട്ടി, മുസ്ളിം ലീഗ് പഞ്ചായത്ത് സെക്രട്ടറി ഷാഹുൽ പഴുന്നാന, ജോജി പേരാമംഗലം തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു