promo-banner-main

ഭാരത് ആർമി ഫാൻസ് പയ്യൂർക്കാവ് വിദ്യാർത്ഥികൾക്ക് പുരസ്കാരം നൽകി ആദരിച്ചു

ഭാരത് ആർമി ഫാൻസ് പയ്യൂർക്കാവ് SSLC . +2, LSS പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥി കൾക്ക് പുരസ്കാരം നൽകി ആദരിച്ചു. ഭാരതത്തിലെ ദീര ജവാൻമാർക്ക് ആദരം അർപ്പിച്ച് പുഷ്പാർച്ചന നടത്തി കൊണ്ടാണ് പരിപാടികൾ ആരംഭിച്ചത്

പ്രോഗ്രാം കോഡിനേറ്റർ വിജയൻ പളിയാശ്ശേരിയുടെ അധ്യക്ഷതയിൽ ചേർന്ന പരിപടിയിൽ ഭാരത് ആർമി ഫാൻസ് സ്ഥാപകരിൽ ഒരാളും രക്ഷാധികാരിയുമായ സുരേഷ് കൃഷ്ണ സ്വാഗതം പറഞ്ഞു ചൂണ്ടൽ പഞ്ചായത്ത്  19 -ാം വാർഡ് മെമ്പർ അനീഷ് ആൻ്റണി ഉദ്ഘാടനം ചെയ്തു

റിട്ടേയ്ഡ് എയർ ഫോഴ്സ് ഉദ്യോഗസ്ഥൻ പങ്കജക്ഷൻ,  ചൂണ്ടൽ പഞ്ചായത്ത് മോഡൽ കോ ഓപറേറ്റീവ് സ്വസൈറ്റി പ്രസിഡൻ്റ് ബാലചന്ദ്രൻ പൂലോത്ത്, സുധാകരൻ പാലിയത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു കൊണ്ട് സംസാരിച്ചു. മെമ്പർ സജീവ് നന്ദി പറഞ്ഞു

വിദ്യാർത്ഥികൾക്കുള്ള പുരസ്‌ക്കാര വിതരണം  കോഡിനേറ്റർ സുരേഷ് മാരാത്തുവളപ്പിൽ മെമ്പർമാർ ആയ, ഉണ്ണികൃഷ്ണൻ പാലിയത്ത്, ബാലചന്ദ്രൻ , രാധകൃഷ്ണൻ, രാജു ഇരിപ്പശ്ശേരി, രഞ്ജിത്ത് തുടങ്ങിയവർ നേതൃത്വം നൽകി

Leave a Reply