promo-banner-main

വിജയത്തിളക്കത്തിൽ കുന്നംകുളം; ‘വിജയോത്സവം 2026’ അനുമോദന ചടങ്ങ് സംഘടിപ്പിച്ചു

2025 – 2026 അധ്യയന വർഷത്തെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച പ്രതിഭകളെയും വിദ്യാലയങ്ങളെയും കുന്നംകുളം നഗരസഭ ആദരിച്ചു. നഗരസഭയുടെ പരിധിയിൽ നിന്ന് എല്ലാ വിഷയങ്ങളിലും എ പ്ലസ് (Full A+) നേടിയ മിടുക്കരായ വിദ്യാർത്ഥികൾക്കും, നൂറ് ശതമാനം വിജയം കൈവരിച്ച സ്കൂളുകൾക്കുമായി നഗരസഭയുടെ ആഭിമുഖ്യത്തിൽ വിപുലമായ അനുമോദന ചടങ്ങ് സംഘടിപ്പിച്ചു.

നഗരസഭ ടൗൺ ഹാളിൽ വെച്ച് നടന്ന “വിജയോത്സവം 2026” എന്ന് പേരിട്ട പ്രസ്തുത ചടങ്ങിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട കുന്നംകുളം എം. എൽ. എ,എ. സി. മൊയ്‌തീൻ നിർവ്വഹിച്ചു. കുന്നംകുളം നഗരസഭ ചെയർപേഴ്സൺ സൗമ്യ അനിലൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.

വിദ്യാർത്ഥികളുടെ കഠിനാധ്വാനവും അധ്യാപകരുടെയും രക്ഷിതാക്കളുടെയും കൂട്ടായ ശ്രമവുമാണ് നഗരസഭയ്ക്ക് ഈ മികച്ച വിജയം സമ്മാനിച്ചതെന്ന് ചടങ്ങിൽ സംസാരിച്ച പ്രമുഖർ അഭിപ്രായപ്പെട്ടു. വിജയികൾക്കുള്ള നഗരസഭയുടെ ഉപഹാരങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.
ചടങ്ങിൽ നഗരസഭ വൈസ് ചെയർപേഴ്സൺ പി. ജി. ജയപ്രകാശ്, വിവിധ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ പുഷ്പ ജോൺ (വികസനകാര്യം), ടി. സോമശേഖരൻ (പൊതുമരാമത്ത്), ആർഷ ജിജു (വിദ്യാഭ്യാസം – കലാ കായികം) എന്നിവരും , നഗരസഭ കൗൺസിലർമാർ തുടങ്ങിയവരും സംബന്ധിച്ചു. നഗരസഭ സെക്രട്ടറി കെ. കെ. മനോജ് ചടങ്ങിന് നന്ദി രേഖപ്പെടുത്തി.

Leave a Reply