promo-banner-main

ഓപ്പറേഷൻ തൂഫാൻ -വില്പനയ്ക്കായി കൊണ്ടുവന്ന എം ഡി എം എയും കഞ്ചാവുമായി രണ്ടുപേർ ഒല്ലൂർ പോലീസിൻെറ പിടിയിൽ

ഓപ്പറേഷൻ തൂഫാൻ ദി നാർക്കോട്ടിക് ഹണ്ടിൻെറ ഭാഗമായി നടത്തിയ റെയ്ഡിൽ വാണിജ്യാടിസ്ഥാനത്തിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച് വെച്ചിരുന്ന എം ഡി എം എ യുമായി പുത്തൂർ സ്വദേശിയായ തോപ്പിൽ വീട്ടിൽ പ്രിയൻ മകൻ അഭിജിത്ത് (28) , അയ്യന്തോൾ സ്വദേശിയായ ചുള്ളിപ്പറമ്പിൽ രാധാകൃഷ്ണൻ മകൻ അഭിഷേക് (25) എന്നിവരെയാണ് ഒല്ലൂർ പോലീസ് അതിവിദഗ്ധമായി പിടികൂടിയത്. പ്രതികളിൽ നിന്നും 15.55 ഗ്രാം കഞ്ചാവ്, 16.15 ഗ്രാം എം ഡി എം എ 1,98,200 രൂപ എന്നിവയും പിടികൂടി.

10.6.2026 തിയ്യതി വൈകീട്ടാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒല്ലൂർ അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ എം എ അജിത്തിന് ലഭിച്ച രഹസ്യവിവരത്തിൻെറ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്.


ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി തൃശൂർ റെയ്ഞ്ച് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് ശ്രീ. നാരായണൻ ടി െ എ പി എസ് ൻെറ നിർദ്ദേശത്തിലും സിറ്റി പോലീസ് കമ്മീഷണർ നകുൽ ആർ ദേശ്മുഖ് െഎ പി എസ് ൻെറ നേതൃത്വത്തിലുമാണ് പരിശോധന നടന്നത്.

പുത്തൂർ സ്കൂളിന് സമീപത്തെ വീട്ടിൽ നിന്നുമാണ് കഞ്ചാവും രാസലഹരിയുമായി പ്രതികളെ പിടികൂടിയത്. തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണർ നകുൽ രാജേന്ദ്ര ദേശ് മുഖ് IPS ൻ്റെ നേതൃത്വത്തിൽ ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി നടന്ന് വരുന്ന വ്യാപക പരിശോധനയിൽ ഒല്ലൂർ അസിസ്റ്റൻ്റ് പോലീസ് കമ്മീഷണർ ടോംസൺ കെ പി ഒല്ലൂർ ഇൻസ്പെക്ടർ ഫൈസൽ എം എ സബ്ബ് ഇൻസ്പെക്ടർ ജീസ് മാത്യു, സബ്ബ് ഇൻസ്പെക്ടർ സോമൻ കെ, അസിസ്റ്റൻ്റ് സബ്ബ് ഇൻസ്പെക്ടർ അജിത്ത് എം എ, സിവിൽ പോലീസ് ഓഫീസർമാരായ വരുൺ കുമാർ ടി വി, ശ്രീനാഥ് പി വി, നിരാജ് മോൻ കെ എൻ , അജിത്ത് പി പി, വിനീത് എസ് , നവീൻ കുമാർ , അഞ്ജു ടി എസ് എന്നിവരാണ് ഉണ്ടായിരുന്നത്.

തൂഫാൻ ദി നാർക്കോട്ടിക്ക് ഹണ്ടുമായി ബന്ധപ്പെട്ട് തൃശൂർ സിറ്റി ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ പരിശോധനകൾ തുടരുമെന്നുണ്ടെന്നും ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ വ്യാപകമാക്കിയിട്ടുണ്ടെന്നും ലഹരിയുടെ ഉപയോഗം വിപണനം എന്നിവ നിങ്ങളുടെ ശ്രദ്ധയിൽ പെട്ടാൽ കൃത്യമായ സ്ഥലം അടുത്തുള്ള പോലീസ് സ്റ്റേഷൻ എന്നിവ സഹിതം ഉടനെ യോദ്ധാവിൻെറ 9995966666 എന്ന നമ്പരിലേക്ക് വാട്സാപ് മെസേജ് അയക്കുകയോ 9497927797, 9497979794 എന്നീ നമ്പരുകളിലേക്ക് വിളിക്കാവുന്നതുമാണെന്നും തൃശൂർ റെയ്ഞ്ച് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് ശ്രീ. നാരായണൻ ടി െ എ പി എസ് അറിയിച്ചു.

Leave a Reply