promo-banner-main

എ.സി മൊയ്തീന്റെ നാലാം ദിന പര്യടനത്തിന്‌ ആവേശകരമായ തുടക്കം

കുന്നംകുളം നിയോജകമണ്ഡലം സ്ഥാനാര്‍ത്ഥി എ സി മൊയ്തീന്റെ പര്യടനജാഥയ്ക്ക് വ്യത്യസ്തവും ആവേശകരവുമായ സ്വീകരണങ്ങള്‍ ലഭിക്കുന്നു. ചൊവ്വാഴ്ച കുന്നംകുളം നഗരസഭയിലെ ചിറ്റഞ്ഞൂര്‍ സരിഗ സെന്ററില്‍ പ്രദേശവാസികളായ ആണ്‍കുട്ടികളും പെണ്‍കുട്ടികളുമടങ്ങുന്ന ചെണ്ട കലാകാരന്‍മാരുടെ പഞ്ചാരിമേളത്തോടെയാണ് സ്വീകരണ പരിപാടി തുടങ്ങിയത്. മുതുവമ്മലില്‍ നെല്‍ക്കതിരുമായാണ് പാടശേഖരസമിതിയുടെ പ്രതിനിധി കൊട്ടിലിങ്ങല്‍ ചന്ദ്രേട്ടന്‍ സ്ഥാനാര്‍ത്ഥിയെ സ്വീകരിച്ചത്.

സ്ഥാനാര്‍ത്ഥിയെ നേരില്‍ കണ്ട് വിജയാശംസകള്‍ അറിയിക്കാനും അനുഭാവം പ്രകടിപ്പിക്കാനും വഴിയോരങ്ങളിലും സ്വീകരണകേന്ദ്രങ്ങളിലും വലിയ തിരക്കാണനുഭവപ്പെട്ടത്. വീട്ടമ്മമാരും കുട്ടികളും കര്‍ഷകരും തൊഴിലാളികളും പ്രവാസികളും ഓരോ കേന്ദ്രങ്ങളിലും നല്‍കിയ ആവേശകരമായ സ്വീകരണം അവിസ്മരണീയമാണ്.

നാലാംദിവസം കുന്നംകുളം നഗരസഭയുടെ പടിഞ്ഞാറന്‍ മേഖലകളില്‍ നിന്നാരംഭിച്ച് വെട്ടിക്കടവ് വഴി പോര്‍ക്കുളം, കാട്ടകാമ്പാല്‍, കടവല്ലൂര്‍ പഞ്ചായത്തിലെ വിവിധ സ്വീകരണകേന്ദ്രങ്ങള്‍ പിന്നിട്ട് അക്കിക്കാവ് സമാപിക്കും.

സിപിഐഎം ജില്ല സെക്രട്ടേറിയറ്റ് അംഗം ടി കെ വാസു, എം ബാലാജി, എല്‍ഡിഎഫ് മണ്ഡലം സെക്രട്ടറി എം എന്‍ സത്യന്‍, ഏരിയ സെക്രട്ടറിമാരായ കെ കൊച്ചനിയന്‍, കെ ഡി ബാഹുലേയന്‍, സിപിഐ മണ്ഡലം സെക്രട്ടറി പ്രേംരാജ് ചൂണ്ടലാത്ത്, ഇ എ ദിനമണി എന്നിവര്‍ സ്ഥാനാര്‍ത്ഥിക്ക് ഒപ്പമുണ്ടായിരുന്നു. സ്വീകരണ കേന്ദ്രങ്ങളില്‍ ഒ കെ ശശി, സി ജി രഘുനാഥ്, കെ ബി ജയന്‍, പി എസ് പ്രസാദ്, ടി പി ജോസഫ്, കെ ടി ഷാജന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply