promo-banner-main

എൻ.ഡി.എ സ്ഥാനാർത്ഥി കെ.ആർ രജിൽ എരുമപ്പെട്ടിയിൽ പ്രചരണം നടത്തി

എൻ.ഡി.എ സ്ഥാനാർഥി പര്യടനം ഇന്ന് രാവിലെ എരുമപ്പെട്ടി പഞ്ചായത്തിലെ കാഞ്ഞിരക്കോടിൽ നിന്നും ആരംഭിച്ചു. കുണ്ടന്നൂർ, മാങ്ങാട് നെല്ലുവായ് പെരുമ്പിലാവ് എന്നിവിടങ്ങളിൽ പര്യടനം നടത്തി കടവല്ലൂരിൽ സമാപിച്ചു. ബിജെപി ഒബിസി മോർച്ചജില്ലാ ജനറൽ സെക്രട്ടറി രജീഷ് അയ്നൂർ, ഒ.ബി സി മോർച്ച ജില്ലാ വൈസ് പ്രസിഡൻ്റ് സുരേഷ് നാലുപുരയ്ക്കൽ,Bdjs മണ്ഡലം പ്രസിഡന്റ്‌ സുനിൽകുമാർ, ജനറൽ സെക്രട്ടറി ദിനേഷ്, ലോഹിതാക്ഷൻ, ചന്ദ്രൻ നായർ, Bdms ജില്ലാ പ്രസിഡന്റ്‌ ശോഭന കുന്നത്, അജയഘോഷ് ആനയ്ക്കൽ, ബിജുമോൻ എന്നിവർ നേതൃത്വം നൽകി.