കാലവർഷക്കെടുതികൾ ഫലപ്രദമായി നേരിടുന്നതിനും അടിയന്തര സാഹചര്യങ്ങളിൽ പൊതുജനങ്ങൾക്ക് തടസ്സമില്ലാതെ സഹായമെത്തിക്കുന്നതിനുമായി കുന്നംകുളം നഗരസഭയിൽ കൺട്രോൾ റൂം (GMC War Room) പ്രവർത്തനം ആരംഭിച്ചു.
കാലവർഷവുമായി ബന്ധപ്പെട്ടുണ്ടാകുന്ന ഏതൊരു അടിയന്തര ഘട്ടത്തിലും പൊതുജനങ്ങൾക്ക് നഗരസഭയുടെ കൺട്രോൾ റൂമുമായി നേരിട്ട് ബന്ധപ്പെടാവുന്നതാണ്. മഴക്കെടുതി മൂലം പ്രദേശവാസികൾക്കുണ്ടാകുന്ന പ്രയാസങ്ങൾക്ക് അടിയന്തര പരിഹാരം കാണുന്നതിനും ആവശ്യമായ മുൻകരുതൽ നടപടികൾ ഏകോപിപ്പിക്കുന്നതിനും പൂർണ്ണ സജ്ജമായാണ് വാർ റൂം പ്രവർത്തിക്കുന്നത്.
ദുരന്ത നിവാരണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും പൊതുജനങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ സമയബന്ധിതമായി എത്തിക്കാനും കൺട്രോൾ റൂമിന്റെ പ്രവർത്തനം സഹായകരമാകും.
അടിയന്തിര സഹായത്തിനായി ഫോൺ നമ്പർ : 94977 39602, 7559812870, 04885 222221
കാലവർഷക്കെടുതി: അടിയന്തര സഹായത്തിന് കുന്നംകുളം നഗരസഭയിൽ കൺട്രോൾ റൂം തുറന്നു
