കുന്നംകുളം നഗരസഭയുടെയും സർക്കാർ ആയുർവേദ ഡിസ്പെൻസറിയുടെയും ആഭിമുഖ്യത്തിൽ നഗരസഭയിലെ അയ്യങ്കാളി നഗര തൊഴിലുറപ്പ് തൊഴിലാളികൾക്കായി സംഘടിപ്പിച്ച മഴക്കാല പകർച്ചവ്യാധി പ്രതിരോധ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി. കുന്നംകുളം മുൻസിപ്പൽ ടൗൺഹാളിൽ വച്ച് നടന്ന ക്യാമ്പിന്റെ ഉദ്ഘാടനം കുന്നംകുളം നഗരസഭ ചെയർപേഴ്സൺ സൌമ്യ അനിലൻ നിർവഹിച്ചു.
മഴക്കാലത്ത് ഉണ്ടാകാൻ സാധ്യതയുള്ള പകർച്ചവ്യാധികൾ തടയുന്നതിനും തൊഴിലാളികളുടെ ആരോഗ്യസംരക്ഷണം ഉറപ്പുവരുത്തുന്നതിനുമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ക്യാമ്പിനോടനുബന്ധിച്ച് ജീവിതശൈലി രോഗനിർണയവും നടത്തി. കൂടാതെ പങ്കെടുത്ത തൊഴിലാളികൾക്ക് ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി ‘കർക്കടക കഞ്ഞി കിറ്റുകളുടെ’ വിതരണവും ക്യാമ്പിൽ വച്ച് നടന്നു.
വികസന സ്റ്റാന്റിങ് കമ്മറ്റി ചെയര്‍പേഴ്സണ്‍ പുഷ്പ ജോണ്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ മിനി മോൻസി, ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ മിഷ സെബാസ്റ്റ്യന്‍, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ടി. സോമശേഖരൻ, വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർപേഴ്സൺ ആർഷ ജിജു, ഷാജി ആലിക്കല്‍, ശ്രീജിത്ത് ആവേൻ, വിവിധ കൌണ്‍സിലര്‍മാര്‍ അയ്യങ്കാളി നഗര തൊഴിലുറപ്പ് അക്രഡിറ്റഡ് എഞ്ചിനീയര്‍ കെ.എസ് സാന്ദ്രമോള്‍, ഓവര്‍സിയര്‍ വൈഷ്ണ കെ.വി, രമ്യ തുടങ്ങിയവര്‍ പങ്കെടുത്തു. ആയുര്‍വ്വേദ ഡോക്ടര്‍ മിഥു നന്ദി രേഖപ്പെടുത്തി
