promo-banner-main

ചൊവ്വന്നൂരിനെ ഞെട്ടിച്ച മോർഫിംഗ്‌ കേസ്‌ പ്രതി അനന്തു അഴിക്കുള്ളിൽ തുടരും, 70 സ്ത്രീകളുടെ  ചിത്രം മോർഫ്‌ ചെയ്ത്‌ വിൽപന നടത്തിയകേസിൽ നിർണായക കോടതി ഇടപെടൽ: ഇരയെ കേൾക്കാതെ പ്രതി അനന്തുവിന്  ജാമ്യമില്ല.

70 സ്ത്രീകളുടെ മോർഫ്‌ ചെയ്ത്‌ വിൽപന നടത്തിയകേസിൽ നിർണായക കോടതി ഇടപെടൽ. ഇരയെ കേൾക്കാതെ പ്രതി അനന്തുവിന് ജാമ്യമില്ല. അയൽവാസികളായ 70-ലേറെ സ്ത്രീകളുടെയും കുട്ടികളുടെയും ചിത്രങ്ങൾ അവരുടെ സമ്മതമില്ലാതെ ശേഖരിച്ച് മോർഫ് ചെയ്ത് സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന കേസിൽ റിമാൻ്റിൽ കഴിയുന്ന പ്രതി അനന്തുവിന്റെ ജാമ്യാപേക്ഷയിൽ, മറ്റൊരു ഇരയ്ക്ക് കൂടി കക്ഷിചേരാൻ കുന്നംകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി അനുമതി നൽകി.


പ്രതിയുടെ ജാമ്യാപേക്ഷയിൽ തിങ്കളാഴ്ച ഉത്തരവ് പ്രഖ്യാപിക്കാനിരിക്കെയാണ് കേസിലെ മറ്റൊരു ഇരയായ സ്ത്രീ അഭിഭാഷകൻ മുഖേന കക്ഷിചേരാൻ ഹർജി സമർപ്പിച്ചത്. ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (BNSS) പ്രകാരം ഇരയ്ക്ക് ജാമ്യഹർജിയിൽ എതിർപ്പ് ഉന്നയിക്കാനും വാദം കേൾപ്പിക്കാനും അവകാശമുണ്ടെന്നും, ഇരയുടെ വാദം കേൾക്കാതെ ജാമ്യാപേക്ഷയിൽ ഉത്തരവ് പുറപ്പെടുവിക്കരുതെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.


ഹർജി പരിഗണിച്ച കോടതി ഇരയുടെ വാദം പ്രാഥമികമായി അംഗീകരിച്ച് ജാമ്യാപേക്ഷയിൽ കക്ഷിചേരുന്നതിനും ജാമ്യത്തിന് എതിരായ ആക്ഷേപങ്ങൾ സമർപ്പിക്കുന്നതിനും വിശദമായ വാദം അവതരിപ്പിക്കുന്നതിനും അനുമതി നൽകി.
ഇതോടെ, തിങ്കളാഴ്ച ഇരയുടെ ഭാഗം കേട്ടശേഷം മാത്രമേ പ്രതിയായ അനന്തുവിൻ്റെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ് പുറപ്പെടുവിക്കൂ.

Leave a Reply