promo-banner-main

ഗുരുവായൂരിൽ സിറ്റി  ഡാൻസാഫിന്റെ വൻ എംഡി എം എ വേട്ട; 322 ഗ്രാം എംഡി എം എ പിടികൂടി, രണ്ട് സ്ത്രീകൾ ഉൾപ്പെടെ  6 പേർ പിടിയിൽ

ഗുരുവായൂർ – പാവറട്ടി സ്വദേശികളായ ഷിഫാസ്, ജിഷ്ണു, അൻഷാദ്, ഷബീർ  വിദ്യ, ശ്രീലക്ഷ്മി എന്നിവരാണ് പിടിയിലായത്. തൃശ്ശൂർ വാണിയംപാറയിൽ നടത്തിയ ആദ്യഘട്ട വാഹന പരിശോധനയിൽ ആണ് ഷിഫാസ്, ജിഷ്ണു,വിദ്യ, ശ്രീലക്ഷ്മി എന്നിവർ പിടിയിലാകുന്നത്. ഇതിൽ ഒരു സ്ത്രീയുടെ  രഹസ്യ ഭാഗത്ത് ഒളിപ്പിച്ച നിലയിൽ രണ്ട് ഗ്രാം എംഡി എം എ കണ്ടെടുത്തു. കൂടുതൽ ചോദ്യം ചെയ്തതോടെ ഷിഫാസിന്റെ വീട്ടിൽ നിന്നും 20 ഗ്രാം എംഡിഎംഐ കൂടി കണ്ടെടുത്തു.

ഇതോടെ പ്രതികളെ വിശദമായി  ചോദ്യം ചെയ്തപ്പോഴാണ് ചാവക്കാട് പഞ്ചാര മുക്കിലുള്ള അലുമിനിയം ഫാബ്രിക്കേഷൻ കടയിൽ നിന്നും 300 ഗ്രാം എംഡിഎംഐ കൂടി കണ്ടെടുത്തത്. ഈ സംഭവത്തിൽ ആണ് 

 പാലയൂർ സ്വദേശി  അൻഷാദും,ചക്കംകണ്ടം സ്വദേശി   ഷബീറും പിടിയിലായത്.  ഒരു കവറിൽ മൂന്ന് പാക്കറ്റുകളിലായി സൂക്ഷിച്ച നിലയിൽ ആയിരുന്നു കടയിൽ നിന്നും  എംഡി എം എ കണ്ടെടുത്തത്.

Leave a Reply