ചൊവ്വന്നൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ മഴക്കാല രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഷിഗ്ഗല്ല പ്രതിരോധ യജ്ഞം എന്നിവയ്ക്കായി സർവ്വകക്ഷി യോഗം ചേർന്നു. യോഗം ചൊവ്വന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ എം നിധീഷ് ഉദ്ഘാടനം ചെയ്തു യോഗത്തിൽ നിലവിൽ നടത്തിയ പ്രവർത്തനങ്ങൾ പ്രസിഡന്റ് വിശദീകരിച്ചു യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സബെറ്റ വർഗീസ്സ് അധ്യക്ഷത വഹിച്ചു

പഞ്ചായത്ത് മെമ്പര്മാരായ സുരേന്ദ്രൻ, ഷഹീദ് ജിഷ അനിൽ,ലിസി ജോയ്, സുജിഷ, അനൂപ്, ഐശ്വര്യ എന്നിവരും രാഷ്ട്രീയ പ്രതിനിധികളായ സിപിഎം ലോക്കൽ സെക്രട്ടറി മിറാഷ്, ബിജെപി നേതാവ് മിഥുൻ, കോൺഗ്രസ് നേതാവായ ബൈജു, ഹെൽത്ത് ഇൻസ്‌പെക്ർ അജയ്, സുരേഷ് ബാബു എന്നിവർ പ്രസംഗിച്ചു

