promo-banner-main

കുന്നംകുളത്ത് അന്താരാഷ്ട്ര യോഗ ദിനാചരണം സംഘടിപ്പിച്ചു

നാഷണൽ ആയുഷ് മിഷന്റെ ആഭിമുഖ്യത്തിൽ കുന്നംകുളം മുൻസിപ്പാലിറ്റിയും ഗവണ്മെന്റ് ആയുർവേദ ഡിസ്‌പെൻസറിയും സംയുക്തമായി 12-ാമത് അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു. കുന്നംകുളം മുനിസിപ്പൽ ടൗൺഹാളിൽ വെച്ച് നടന്ന പരിപാടിയുടെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ സൗമ്യ അനിലൻ നിർവഹിച്ചു. ചടങ്ങിൽ വൈസ് ചെയർപേഴ്സൺ പി.ജി ജയപ്രകാശ് അധ്യക്ഷത വഹിച്ചു.


ഗവ. ആയുർവേദ ഡിസ്‌പെൻസറി മെഡിക്കൽ ഓഫീസർ Dr. മിഥു കെ. തമ്പി ചടങ്ങിൽ സ്വാഗതം ആശംസിച്ചു. യോഗ ടീച്ചേഴ്സ് അസോസിയേഷൻ പ്രതിനിധി ബാബു അരിയന്നൂർ മുഖ്യ അതിഥിയായി പങ്കെടുക്കുകയും മുഖ്യ യോഗ പ്രഭാഷണം നടത്തുകയും ചെയ്തു. തൃശൂർ ജില്ലാ പഞ്ചായത്ത്‌ മെമ്പർ പ്രശാന്തന്‍ മാസ്റ്റര്‍ യോഗ ദിന സന്ദേശത്തെക്കുറിച്ച് വിശദമായ ക്ലാസ്സ്‌ എടുത്തു.


ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ മിനി മോൻസി, ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ മിഷ സെബാസ്റ്റ്യൻ, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ടി. സോമശേഖരൻ വിദ്യഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സണ്‍ ആർഷ ബിജു, കക്ഷി നേതാവായ ശ്രീജിത്ത്, വിവിധ കൗൺസിലർമാര്‍ എന്നിവര്‍ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
ദിനാചരണത്തിന്റെ ഭാഗമായി യോഗ ഇൻസ്‌ട്രുക്ടർ സന്ധ്യ ബാബുരാജിന്റെ നേതൃത്വത്തിൽ പൊതുജനങ്ങൾക്കായി മാസ് യോഗ ഡെമോൺസ്ട്രേഷനും ആകർഷകമായ യോഗ ഡാൻസും സംഘടിപ്പിച്ചു. പരിപാടികൾക്ക് യോഗ ഇൻസ്‌ട്രുക്ടർ സന്ധ്യ ബാബുരാജ് നന്ദി രേഖപ്പെടുത്തി.

Leave a Reply