promo-banner-main

കുന്നംകുളം മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി കെ.ആർ രജിലിന്റെ പര്യടനം പുരോഗമിക്കുന്നു

വോട്ടർമ്മാരെ കണ്ട്‌ വോട്ടഭ്യർത്ഥിക്കാനായി എൻ.ഡി.എ സ്ഥാനാർത്ഥി കെ ആർ രജിൽ ഇന്ന് ചിറവരമ്പത്തുകാവ്‌ ക്ഷേത്രത്തിലും, അക്കിക്കാവ്‌ ക്ഷേത്രത്തിലും എത്തി. പ്രതിഷ്ഠാ ദിന ചടങ്ങുകൾ നടക്കുന്ന ചിറവരമ്പത്തുകാവ്‌ ക്ഷേത്രത്തിലെ അന്നദാന മണ്ഡപത്തിൽ നിന്ന് പ്രസാദ ഊട്ടിൽ പങ്കെടുത്ത ശേഷം വോട്ടർമ്മാരെ കണ്ട്‌ വോട്ടഭ്യർത്ഥിച്ചു. അക്കിക്കാവ്‌ ക്ഷേത്രത്തിലെയും പ്രതിഷ്ഠാദിനമായിരുന്നു ഇന്ന്. രണ്ടിടങ്ങളിലുമെത്തിയ സ്ഥാനാർത്ഥിക്ക്‌ ഊഷ്മള സ്വീകരണമാണ്‌ ലഭിച്ചത്‌