പോളിയോ നിർമാർജനത്തിന്റെ ഭാഗമായി പൾസ് പോളിയോ തുള്ളി മരുന്ന് നൽകലിന്റെ ഉദ്ഘാടനം കാട്ടകാമ്പാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ജയശങ്കർ രാമപുരം സബ് സെന്ററിൽ വെച്ച് നിർവഹിച്ചു.

ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം പി രാജൻ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ എൻ കെ ചന്ദ്രവതി, സ്വീറ്റി ഷാജു,പഴഞ്ഞി സാമൂഹിക ആരോഗ്യ കേന്ദ്രം സൂപ്രണ്ട് നവ്യ ഇട്ടിയേര, ഹെൽത്ത് ഇൻസ്പെക്ടർ കെ യു ജയശ്രീ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരായ ബെൻസി കെ ജോൺ, ഇലിയാസ് എൻ സി, സരിത സി, സുരേഷ് ബാബു എം കെ എന്നിവർ പ്രസംഗിച്ചു.

പഴഞ്ഞി ഉല്ലാസ് അംഗനവാടിയിൽ നടാന്ന ചസടങ്ങിന്റെയും ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് നിർവഹിച്ചു.ആശ പ്രവർത്തക ജിനി കെ ജോൺസൺ, മിഡ് ലെവൽ സർവീസ് പ്രോവൈഡർ ചിത്ര ചന്ദ്രൻ എന്നിവർ സംബന്ധിച്ചു.

വിവിധ കേന്ദ്രങ്ങളിലായി നടന്ന പരിപാടികൾ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി ഐപ്പ്,ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം പി രാജൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ എം റസാഖ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷൈലജ അരുൺ ദാസ് തുടങ്ങിയവർ ഉദ്ഘാടനം ചെയ്തു.

14 കേന്ദ്രങ്ങളിലായി 1545 കുട്ടികളെ ലക്ഷ്യ മിട്ടുകൊണ്ടാണ് പഞ്ചായത്തിൽ പോളിയോ നിർമാർജ്ജന യജ്ഞത്തിന് തുടക്കം കുറിച്ചിരിക്കിന്നതെന്നു പഞ്ചായത്ത് പ്രസിഡന്റ് കെ. ജയശങ്കർ സൂചിപ്പിച്ചു.

