promo-banner-main

കുന്നംകുളം കേന്ദ്രീകരിച്ച് ആർടിഒ ഓഫീസ് തുടങ്ങുമെന്ന് ഗതാഗത മന്ത്രി സിപി ജോൺ

കുന്നംകുളത്ത് നഗരസഭ നൽകിയ സ്വീകരണത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. ആർടിഒ ഓഫീസ് സംബന്ധിച്ച് വകുപ്പ് തല നടപടിക്രമങ്ങൾ ആയിട്ടുണ്ട്. തുടർ പ്രവർത്തനങ്ങൾ വൈകാതെ സ്വീകരിക്കും. കുന്നംകുളത്ത് നിന്ന് തുടങ്ങുന്ന കെഎസ്ആർടിസി ബസ് എന്ന ആവശ്യത്തിൻ മേലും അനുഭാവപൂർണ്ണമായ നടപടി ഉണ്ടാകും. തദ്ദേശസ്ഥാപനങ്ങളുടെ കൂടി സഹകരണത്തോടെ ഇതിന് വേണ്ട നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. പ്രിയദർശിനി ബസ്സുകളുടെ സേവനം മേഖലയിൽ കൂടുതൽ ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കുന്നംകുളവുമായുള്ള പഴയ ഓർമ്മകൾ പങ്കുവച്ച അദ്ദേഹം നൂറടിത്തോടുമായി ബന്ധപ്പെട്ട ടൂറിസം പദ്ധതികൾ വേണ്ടത്ര വേഗം കൈവരിക്കാത്തതിന്റെ പരിഭവവും പങ്കുവച്ചു.യോഗത്തിൽ സ്വീകരണയോഗത്തിൽ ചെയർപേഴ്സൺ സൗമ്യ അനിലൻ അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ പി ജി ജയപ്രകാശ്, കൗൺസിലർമാരായ ഷാജി ആലിക്കൽ, ശ്രീജിത്ത് ആവേൻ, കെ. എ.സോമൻ, ലബീബ് ഹസ്സൻ, ഗീതാ ശശി, മുൻസിപ്പൽ സെക്രട്ടറി കെ കെ മനോജ് തുടങ്ങിയവർ സംസാരിച്ചു

Leave a Reply