കുന്നംകുളം നഗരസഭയുടെ നേതൃത്വത്തിൽ മാർച്ച് 15 നാണ് കുന്നംകുളം പട്ടണത്തിലെത്തുന്ന ബസ് യാത്രക്കാർക്കും, പൊതുജനങ്ങൾക്കും സംഭാരം നൽകി വരുന്നത്. നഗരസഭയുടെ കീഴിലുള്ള കുടുംബശ്രീ കാന്റീൻ ആയ സുഭിക്ഷയാണ് ഇത് തയ്യാറാക്കുന്നത്. രാവിലെ 11 മണി മുതൽ വൈകുന്നേരം 3 മണി വരെയാണ് സംഭാര വിതരണം നടക്കുന്നത്.

പ്രതിദിനം 700 ലേറെ ആളുകൾക്ക് സംഭാരം നൽകുന്നുണ്ട്. കുന്നംകുളം നഗരത്തിലെത്തുന്നവർക്ക് ഇത് വലിയ ആശ്വാസമാണ്. മഴ ആരംഭിക്കുന്നതുവരെ ഇത് തുടരണമെന്നാണ് നഗരസഭ ആഗ്രഹിക്കുന്നത്. ഇന്നത്തെ സംഭാര വിതരണ സ്റ്റാൾ നഗരസഭ ചെയർപേർസൺ ശ്രീമതി സൗമ്യ അനിലൻ, വൈസ് ചെയർപേർസൺ പി ജി ജയപ്രകാശ്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേർസൺ ശ്രീമതി പുഷ്പ ജോൺ, വാർഡ് കൗൺസിലർമാരായ രമ്യ രാജൻ, ദിലീപ് പുളിക്കൽ എന്നിവർ സന്ദർശിച്ചു.

