promo-banner-main

കുന്നംകുളം കസ്റ്റഡി മർദ്ദനം മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും ഇടപെട്ടു

കുന്നംകുളം കസ്റ്റഡി മർദ്ദനത്തിൽ ഗുരുതര പരിക്കേറ്റ സുജിത്ത് മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പരാതി നൽകി. സർക്കാർ നടപടി ഉണ്ടാകുമെന്ന് മറുപടി ലഭിച്ചു.
ഡിജിപിയിൽ നിന്നും ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നേടി ആഭ്യന്തരമന്ത്രിയുടെ ഉത്തരവ്.
കേരള മനസ്സാക്ഷിയെ ഞെട്ടിച്ച കുന്നംകുളം കസ്റ്റഡി മർദ്ദനത്തിൽ യുഡിഎഫ് സർക്കാരിന്റെ ഇടപെടൽ, കസ്റ്റഡി മർദ്ദനത്തിനിരയായ ചൊവ്വന്നൂർ മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് വിഎസ് സുജിത്തും നിയമ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ കോൺഗ്രസ് നേതാവ് വർഗ്ഗീസ്‌ ചൊവ്വന്നൂരും സെക്രട്ടറിയേറ്റിൽ എത്തി മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും കണ്ടു.

2023 ലാണ് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ടായ സുജിത്തിനെ കുന്നംകുളം പോലീസ്‌ സ്റ്റേഷനിലെ എസ്‌ ഐ നൂഹ്മാൻ അടക്കമുള്ള അഞ്ച്‌ പോലീസുകാർ അതിക്രൂരമായ കസ്റ്റഡി മർദ്ദനത്തിന് ഇരയാക്കിയത്. വർഷങ്ങൾ നീണ്ട നിയമ പോരാട്ട്ത്തിനൊടുവിൽ സംസ്ഥാന വിവരാവകാശ കമ്മീഷൻ ഉത്തരവ് പ്രകാരം പോലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതയോടെയാണ് കസ്റ്റഡിയിൽ അതിക്രൂരമായ മർദ്ദനങ്ങൾക്ക് സുജിത്ത് ഇരയായത്‌ പുറംലോകം അറിഞ്ഞത്.

മർദ്ദനത്തിന് നേതൃത്വം നൽകിയ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ എൽഡിഎഫ് സർക്കാർ കടുത്ത നടപടികൾ സ്വീകരിച്ചിരുന്നില്ല. സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിനെ തുടർന്ന് കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിഷേധങ്ങളും കോൺഗ്രസിന്റെ മുതിർന്ന നേതാക്കൾ വിഷയത്തിൽ ഇടപെടുകയും നിയമസഭയിൽ അടക്കം അടിയന്തരപ്രമേയം അവതരിപ്പിക്കുകയും ചെയ്തിരുന്നു. പിന്നീട് ഈ പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുവാൻ സർക്കാർ നിർബന്ധിതരായി. എന്നാൽ പിന്നീടുള്ള അന്വേഷണം എങ്ങും എത്തിയില്ല.

സുജിത് കുന്നംകുളം മജിസ്ട്രേറ്റ് കോടതിയിൽ സ്വകാര്യ അന്യായം ഫയൽ ആക്കിയതിനെ തുടർന്ന് നാലു പോലീസുകാർക്കെതിരെ കോടതി കേസെടുക്കുവാൻ ഉത്തരവിട്ടിരുന്നു. കസ്റ്റഡിയിൽ ക്രൂരമർദ്ദനത്തിന് ഇരയാക്കിയ അഞ്ചു പോലീസുകാരെയും സർവീസിൽ നിന്നും പിരിച്ചുവിടണം എന്നുള്ളതാണ് സുജിത്തിന്റെ ആവശ്യം. സെക്രട്ടറിയേറ്റിൽ എത്തി മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും നൽകിയ പരാതിയിൽ ഒരാഴ്ചയ്ക്കകം ഡിജിപിയോട് റിപ്പോർട്ട് തേടിയ ആഭ്യന്തര മന്ത്രി സർക്കാർ നടപടികൾ സ്വീകരിക്കുമെന്ന് സുജിത്തിന്‌ ഉറപ്പു നൽകി. സുജിത്തിനെ ക്രൂര മർദ്ദനത്തിൽ നടപടികൾ ഉണ്ടാകുമെന്ന് മുഖ്യമന്ത്രിയും സുജിത്തിനെ ഉറപ്പു നൽകി.

Leave a Reply