promo-banner-main

“നല്ല നാലു വര്‍ത്തമാനം” കുന്നംകുളം നഗരസഭ പരിസ്ഥതി ദിന ക്യാമ്പയിന് തുടക്കമായി

ലോക പരിസ്ഥതി ദിനം 2026 ന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുന്നംകുളം നഗരസഭ തല പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ജൂണ്‍ 5 മുതല്‍ 12 വരെ നീണ്ടു നില്‍ക്കുന്ന പ്രവര്‍ത്തനങ്ങളാണ് സംഘടിപ്പിക്കുന്നത്. നഗരസഭ അതിര്‍ത്തിയിലുളള എല്ലാ സ്കൂളുകളിലും പരിസ്ഥിതി ദിന പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു. പരിസ്ഥിതി ദിന പ്രതിജ്ഞ, ക്വിസ് മത്സരങ്ങള്‍, എന്നിവയായിരുന്നു സ്കൂള്‍തല പ്രവര്‍ത്തനങ്ങള്‍.


പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി പ്രത്യേക കൌണ്‍സില്‍ യോഗം വിളിച്ചു ചേര്‍ത്തു. തദ്ദേശ സ്വയം ഭരണ വകുപ്പ് ശുചിത്വ മിഷന്‍ നിര്‍ദ്ദേശിച്ച പുതിയ ഖരമാലിന്യ ചട്ടങ്ങള്‍ 2026 ഫലപ്രദമായി നടപ്പിലാക്കുന്നതിന് സ്വീകരിക്കേണ്ട വിവിധ നടപടികള്‍ സ്വീകരിച്ചു.ജൂണ്‍ 6 ന് 2 PMന് കുന്നംകുളം നഗരസഭ ടൌണ്‍ഹാളില്‍ ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിക്കും. ജൂണ്‍ 10 ന് വിദ്യാര്‍ത്ഥികള്‍ക്ക് ക്വിസ് മത്സരങ്ങള്‍ സംഘടിപ്പിക്കും. വാര്‍ഡ് തല ബോധ വല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കും.


മുനിസിപ്പല്‍തല പരിസ്ഥിതി ദിനാഘോഷം വടുതല ഗവ.യു.പി. സ്കൂ‌ളിൽ വെച്ച് കുന്നംകുളം കുന്നംകുളം മുന്‍സിപ്പല്‍ ചെയർപേഴ്സൺ സൗമ്യ അനിലൻ ഫലവൃക്ഷതൈ നട്ടു ഉദ്ഘാടനം നിർവഹിച്ചു. മുന്‍സിപ്പല്‍ വെസ് ചെയർപേഴ്സൺ പി.ജി ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ ഷാജഹാൻ മുഖ്യാതിഥിയായി. കടവല്ലൂർ വിദ്യാലയത്തിന് പച്ചക്കറി വിത്തുകളും വൃക്ഷതൈകളും കൈമാറി. ആർത്താറ്റ് കൃഷി ഓഫീസർ സ്വേഗ ആന്റെണി K പരിസ്ഥിതിദിന സന്ദേശം നൽകി വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർപേഴ്സൺ ആർഷ ജിജു സ്വാഗതവും, ആരോഗ്യ കാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്ൺ മിഷ സെബാസ്റ്റ്യന്‍ കൌണ്‍സിലര്‍മാരായ ശ്രീജിത്ത് ആവേൻ, രേഷ്മ സുനിൽ, ലബീബ് ഹസൻ, ദിലീപ് പുളിക്കൽ, അഥിൻ മൂത്താട്ടില്‍, രുദ്ര രജീഷ്, ഷനോഫ്‌ എന്നിവർ ആശംസകള്‍ അർപ്പിച്ചു. വിവിധ പരിസ്ഥിതി ദിന മത്സര വിജയികൾക്ക് വൃക്ഷതൈകൾ സമ്മാനമായി നൽകി. പ്രധാന അധ്യാപിക രേഖ ടീച്ചർ നന്ദി അറിയിച്ചു.

Leave a Reply