എം ഒ റോഡ് ജംഗ്ഷനിലെ സബ് വേയിൽ ആയിരുന്നു സംഭവം. നഗരത്തിൽ അലഞ്ഞുതിരിച്ച് നടക്കുന്ന പേരറിയാത്ത ആളാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ നിരവധി കേസുകളിലെ പ്രതിയായ വലക്കാവ് സ്വദേശി ചെമ്പൻ ശരത്ത് പിടിയിൽ. ഇന്ന് രാവിലെ പത്തരയോടെ ആയിരുന്നു സംഭവം
പിടിയിലായ ശരത്തും മരണപ്പെട്ട ആളും തമ്മിൽ സബ് വേയ്ക്ക് ഉള്ളിൽ വച്ച് വാക്ക് തർക്കം ഉണ്ടായി. തുടർന്ന് നടന്ന മർദ്ദനത്തിൽ മരണപ്പെട്ടയാളുടെ തലയ്ക്ക് പുറകിൽ മാരകമായി പരിക്കേറ്റു. ആദ്യം ഇയാളെ തൃശൂർ ജില്ല ജനറൽ ആശുപത്രിയിലും പിന്നീട് തൃശൂർ മെഡിക്കൽ കോളേജിലേക്കും മാറ്റി. മെഡിക്കൽ കോളേജിൽ ചികിത്സയിലേക്ക് ഇന്ന് ഉച്ചതിരിഞ്ഞ് ആണ് മരണപ്പെട്ടത്. മരണപ്പെട്ട ആളെ തിരിച്ചറിഞ്ഞിട്ടില്ല
