promo-banner-main

എൽ.ഡി.എഫ്‌ സ്ഥാനാർത്ഥി എ.സി മൊയ്തീന്റെ ഇന്നത്തെ പര്യടനത്തിന്‌ അഞ്ഞൂർ കുന്നിൽ നിന്ന് തുടക്കമായി

കുന്നംകുളം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കുന്നംകുളം നിയോജകമണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി സ. എ.സി. മൊയ്തീന്റെ വിപുലമായ മണ്ഡലപര്യടനം ഇന്ന് രാവിലെ 8 മണിക്ക് അഞ്ഞൂർകുന്നിൽ നിന്നാണ് ഇന്നത്തെ സ്വീകരണ പരിപാടികൾക്ക് തുടക്കമാകുന്നത്. മണ്ഡലത്തിന്റെ വിവിധ മേഖലകളിൽ വോട്ടർമാരെ നേരിൽ കണ്ട് എൽഡിഎഫ് സർക്കാരിന്റെ വികസന നേട്ടങ്ങൾ വിശദീകരിച്ചുകൊണ്ടാണ് സ്ഥാനാർത്ഥി പര്യടനം നടത്തുന്നത്.


അഞ്ഞൂർകുന്ന്, അഞ്ഞൂർ, ചിറ്റഞ്ഞൂർ, ചിറംകുളം, ആനായ്ക്കൽ, കാണിയാമ്പാൽ തുടങ്ങി വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം ഉച്ചയ്ക്ക് ശേഷം ഇയ്യാൽ, വെള്ളറക്കാട്, ആദൂർകുന്ന്, വെളളറട്ടഞ്ഞൂർ വഴി പര്യടനം മുന്നോട്ട് നീങ്ങും. വൈകുന്നേരം മേൽത്തണ്ടിലം, മുത്തിരിവ്, മുട്ടിക്കൽ, ചിറ്റണ്ട മേഖലകളിൽ വോട്ടർമാരെ കണ്ട ശേഷം രാത്രി 8:20-ന് കുണ്ടന്നൂർ ചുങ്കത്തിൽ വെച്ച് ഇന്നത്തെ പര്യടന പരിപാടികൾ സമാപിക്കും. സ്ഥാനാർത്ഥിയെ സ്വീകരിക്കാൻ എല്ലാ കേന്ദ്രങ്ങളിലും പ്രവർത്തകർ വലിയ ഒരുക്കങ്ങളാണ് നടത്തിയിട്ടുള്ളത്.

Leave a Reply