മലങ്കര മെഡിക്കൽ മിഷൻ ആശുപത്രിയിലെ ശ്വാസകോശ രോഗവിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ തൃശൂരിലെ ഹയാത്ത് റീജൻസിയിൽ സംഘടിപ്പിച്ച “പ്ലൂറോകോൺ” തുടർ മെഡിക്കൽ വിദ്യാഭ്യാസ (CME) പരിപാടി ശ്രദ്ധേയമായി. പരിപാടി സെക്രട്ടറി ശ്രീ കെ. പി. സാക്സൺ ഉദ്ഘാടനം ചെയ്തു.
പരിപാടിയുടെ ഭാഗമായി ഇന്ത്യയിൽ ആദ്യമായി പേറ്റന്റ് നേടിയ, ഡോ. അഖിൽ പോൾ രൂപകൽപ്പന ചെയ്ത ഐ.പി.സി. (Indwelling Pleural Catheter) സെറ്റ് അവതരിപ്പിച്ചു. പ്ലൂറൽ രോഗങ്ങളുടെ ചികിത്സാരംഗത്ത് ഇത് ഒരു സുപ്രധാന നേട്ടമാണെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഏകദേശം 50-ഓളം ഫാക്കൽറ്റി അംഗങ്ങളും 120 പ്രതിനിധികളും പരിപാടിയിൽ പങ്കെടുത്തു. കൂടാതെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഏകദേശം 25 പേർ പങ്കെടുത്ത പോസ്റ്റർ മത്സരവും സംഘടിപ്പിച്ചു. ശ്വാസകോശ രോഗവിഭാഗവുമായി ബന്ധപ്പെട്ട ഗവേഷണ പ്രവർത്തനങ്ങളും നൂതന ആശയങ്ങളും മത്സരത്തിൽ അവതരിപ്പിച്ചു.
ഡോ. അഖിൽ പോൾ സ്വാഗതം ആശംസിച്ചു. മോൻസി, ഡോ. ബോധി സണ്ണി, ഡോ. ഡെനിസ് പോൾ, ഡോ. തോമസ് കുര്യൻ എന്നിവർ ആശംസകൾ അർപ്പിച്ചു. ഡോ. ജിബിൻ ജെയിംസ് നന്ദി രേഖപ്പെടുത്തി.
പ്ലൂറൽ രോഗങ്ങളുടെ രോഗനിർണയവും ചികിത്സയും സംബന്ധിച്ച ഏറ്റവും പുതിയ അറിവുകളും സാങ്കേതിക വിദ്യകളും പങ്കുവെച്ച സമ്മേളനം വൈദ്യരംഗത്തിന് ഏറെ പ്രയോജനകരമായി.
