promo-banner-main

കുടിവെള്ളക്ഷാമം നേരിടുന്ന മേഖലകളിൽ ലോറികളിൽ കുടിവെള്ളമെത്തിച്ച് കുന്നംകുളം നഗരസഭ

വേനൽ രൂക്ഷമായപ്പോൾ നഗരസഭയിലെ പല വാർഡുകളിലും കുടിവെള്ള പ്രശ്നം രൂക്ഷമായി .പല ചെറുകിട കുടിവെള്ള പദ്ധതികളിൽ നിന്നും ആവശ്യമായ ജലം ലഭ്യമല്ലാതായി .പ്രശ്നം പരിഹരിക്കുന്നതിന് കുടിവെള്ളം ലോറികളിൽ എത്തിക്കുന്നതിന് ടെണ്ടർ നൽകി .രൂക്ഷമായ കുടിവെള്ള പ്രശ്നമുള്ള സ്ഥലങ്ങളിലെ സാഹജര്യങ്ങൾ വിലയിരുത്തി ഒന്നിടവിട്ട് ദിവസങ്ങളിൽ ഒന്നു മുതൽ അഞ്ചു വരെ ട്രിപ്പുകൾ എത്തിക്കുന്നു. നഗരസഭയ്ക്ക് വലിയസംഖ്യ ഈ പ്രവർത്തി മൂലം ചിലവുവരുന്നുണ്ട്.

കുടിവെള്ള പ്രശ്നം രൂക്ഷമായ എല്ലാ പ്രദേശങ്ങളിലും മഴ ലഭിച്ച് വെള്ളം ലഭ്യമാകുന്നതു വരെ ടാങ്കർ ലോറികളിൽ വിതരണം നടത്തുമെന്ന് നഗരസഭ ചെയർ പേഴ്സൺ സൌമൃഅനിലൻ പ്രസ്താവിച്ചു . നഗരസഭ ആരോഗ്യവിഭാഗമാണ് കുടിവെള്ള വിതരണ്ടത്തിന് നേതൃത്വം നൽകുന്നത് ആരോഗ്യവിഭാഗം സ്ഥിരം സമിതി അദ്ധൃക്ഷ ശ്രീമതി: മിഷസെബാസ്റ്റ്യൻ എല്ലാ ദിവസവും കുടിവെള്ളം എത്തിചേരുന്ന വാർഡുകളും സ്ഥലവും കൌൺസിലർമാരുടെ വാട്സ് അപ് ഗ്രൂപ്പിലൂടെ അറിയിക്കും .ഓരോ വാർഡിലെ പ്രശ്നങ്ങൾ മനസിലാക്കി അതിനനുസരിച്ചാണ് പ്രവർത്തനങ്ങൾ മുന്നോട്ട് പോകുന്നത്.

Leave a Reply